Big stories

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
X

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഗള്‍ഫിലെ വിദ്യാഭ്യാസ മേഖലകളില്‍ സ്പീക്കര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി എ അയ്യപ്പനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നേരത്തേ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നോട്ടീസ് നല്‍കാതെ ഔദ്യോഗികമായായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യുകയെന്നാണു വിവരം. അതേസമയം, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഡോളര്‍ ഉള്‍പ്പെടെയുള്ള ബാഗ് സ്പീക്കര്‍ ഏല്‍പ്പിച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നാ സുരേഷും സരിത്തും കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി എ അയ്യപ്പനെ ചോദ്യം ചെയ്തിരുന്നത്. തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ സമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് അലി ഷൗക്രി കേരളത്തില്‍ നിന്ന് മസ്‌ക്കത്ത് വഴി ഈജിപ്തിലേക്ക് 1.90 ലക്ഷം ഡോളര്‍ കടത്തിയെന്നാണ് കേസ്.

Dollar smuggling case: Speaker to be questioned by Customs

Next Story

RELATED STORIES

Share it