Latest News

തണ്ണിമത്തനുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

തണ്ണിമത്തനുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
X

ചെന്നൈ: പിക്കപ്പ് വാനില്‍ തണ്ണിമത്തനുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാര്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ദുരൈരാജാണ് അറസ്റ്റിലായത്.

തണ്ണിമത്തനുകള്‍ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്‌നാട് ധാരാപുരം തുപ്പൂരില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്.100 ലധികം പെട്ടികളിലായി 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് വാനില്‍ നിന്നു പിടിച്ചെടുത്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു വന്‍ സ്‌ഫോടക ശേഖരം പിടികൂടിയത്.

കോഴിക്കോട്- തൃശൂര്‍ ജില്ലകളെ ലക്ഷ്യമാക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ കടത്തിയിരുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ റിമാന്‍ഡിലാണ്.

Next Story

RELATED STORIES

Share it