Latest News

മുസ് ലിം സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

വിവാദ ഭാഗം സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്തു

മുസ് ലിം സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
X

കൊല്‍ക്കത്ത: ബംഗാള്‍ സംസ്ഥാന നിയമസഭയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍, ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോള്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തെ ചോദ്യം ചെയ്യുകയും സര്‍ക്കാര്‍ ധനസഹായം കാരണം മുസ്ലീം കുട്ടികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നുമായിരുന്നു പ്രസ്താവന.

ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്നതിനുപകരം മുസ്ലീം സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. മുസ്ലീം സമുദായത്തിനെതിരായ ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോളിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ടിഎംസി നേതാവും സംസ്ഥാന നഗരവികസന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം പ്രതിഷേധിച്ചു.

മുസ്ലീം സമൂഹം കുറ്റവാളികളല്ല, ഈ രാജ്യത്തിന്റെ ആസ്തിയാണെന്ന് ടിഎംസി നേതാവും സംസ്ഥാന നഗരവികസന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. ബിജെപി എംഎല്‍എ അഗ്‌നിമിത്രയുടെ പ്രസ്താവനയിലെ വിവാദ ഭാഗം ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി നിയമസഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്തു.

Next Story

RELATED STORIES

Share it