Kerala

നെടുമ്പാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട ; ഡിആര്‍ഐ,കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പിടിച്ചത് അഞ്ചു കിലോയിലധികം സ്വര്‍ണ്ണം

പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 3.2 കോടി രൂപ വില വരും. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട്

നെടുമ്പാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട ; ഡിആര്‍ഐ,കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പിടിച്ചത് അഞ്ചു കിലോയിലധികം സ്വര്‍ണ്ണം
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐ , എയര്‍ കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണവേട്ട വിമാനതാവളം വഴി സുരക്ഷ പരിശോധനങ്ങളെ മറികടന്ന് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 5.300 കിലോഗ്രാം സ്വര്‍ണമാണ് ഇരു വിഭാഗങ്ങളും ചേര്‍ന്ന് ഇന്ന് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 3.2 കോടി രൂപ വില വരും. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട് .ഇതില്‍ 2945 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനകളില്‍ പിടികൂടിയത്.

ജിദ്ദയില്‍ നിന്നും അല്‍ജസീറ വിമാനത്തില്‍ വന്ന മുഹമ്മദ് ഷെഫീക്കില്‍ നിന്നും 998 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. എമര്‍ജന്‍സി ലാംപിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതെ വിമാനത്തില്‍ എത്തിയ യാസര്‍ അറാഫത്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 749 ഗ്രാം സ്വര്‍ണം പിടികൂടി. കുവൈറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കുവൈറ്റില്‍ നിന്നും എത്തിയ അബ്ബാസ് സലീമില്‍ നിന്നും 1198 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് മൂന്ന് കേസുകളും പിടികൂടിയത്.

3446 ഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ വിഭാഗം പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ റഷീദ് എന്ന യാത്രക്കാരനില്‍ നിന്നും 1998 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇയാള്‍ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. അല്‍ജസീറ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും എത്തിയ മുഷ്ത്താഖ് അഹമ്മദ് എന്ന യാത്രക്കാരന്‍ എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 998 ഗ്രാം സ്വര്‍ണവും ഡിആര്‍ഐയുടെ പിടിയിലായി. ഇതേ വിമാനത്തില്‍ എത്തിയ മറ്റൊരു യാത്രക്കാരനായ അബ്ദുള്‍ റഷീദ് 450 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപ വില വരുന്ന 1998 ഗ്രാം പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it