Top

You Searched For "nedumbassery airport "

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

23 July 2021 4:02 PM GMT
പെരുമ്പാവൂര്‍ മാറംപിള്ളി എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിമൂന്നായി

വെള്ളപ്പൊക്ക നിവാരണത്തിന് 130 കോടിയുടെ പദ്ധതി ; നെടുമ്പാശേരി വിമാനത്താവളത്തിന് ഇനി 'ഓപ്പറേഷന്‍ പ്രവാഹ് '

3 July 2021 5:33 AM GMT
ജൂലായ് 31 ന് ഒന്നാംഘട്ടം പൂര്‍ത്തിയാകും.സമാന്തര പദ്ധതികളുമായി ഏകോപനം.26 മേഖലകളില്‍ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികള്‍. പെരിയാറില്‍ നിന്ന് ചെങ്ങല്‍തോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാന്‍ പണികഴിപ്പിച്ച ഡൈവേര്‍ഷന്‍ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍

മൂന്നുകിലോ ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

20 Jun 2021 3:01 AM GMT
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് കിലോ ക്രിസ്റ്റല്‍ രൂപത്തിലുള്ള ഹെറോ...

ശീതള പാനിയത്തിലൂടെ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശേരിയില്‍ രണ്ടര കിലോ സ്വര്‍ണം പിടിച്ചു

11 April 2021 6:11 AM GMT
ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക നിഗമനം.

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം

1 April 2021 11:42 AM GMT
വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന, വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വാക്സിന്‍ കേന്ദ്രം പ്രവര്‍ത്തിക്കും

നെടുമ്പാശേരി വിമാനത്താവളം: ലാഭവിഹിതമായി സിയാല്‍ 33.49 കോടി രൂപ സര്‍ക്കാരിന് കൈമാറി

23 Jan 2021 4:52 AM GMT
സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിരുന്നു

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകള്‍

27 Jun 2020 9:56 AM GMT
16 പരിശോധന കൗണ്ടറുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും.പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന വിമാനത്താവളത്തില്‍ നടത്തും.പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം വിതരണം ചെയ്യാനായി വിമാനത്താവളത്തില്‍ കുടുംബശ്രീ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊവിഡ്: 263 പ്രവാസി ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിച്ചു

27 May 2020 4:52 AM GMT
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടെല്‍ അവീവ്- കൊച്ചി വിമാനത്തില്‍ 84 യാത്രക്കാരാണുണ്ടായിരുന്നത്.66 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 18 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദുബായ്- കൊച്ചി വിമാനത്തില്‍ 179 യാത്രക്കാരാണുണ്ടായിരുന്നത്.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 7 പേരെയും 20 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി

കൊവിഡ്-19: സിംഗപൂര്‍, ദമാം എന്നിവടങ്ങളില്‍ നിന്ന് 305 പേരെക്കൂടി തിരികെ എത്തിച്ചു

13 May 2020 3:39 AM GMT
ദമാമില്‍ നിന്നും ആറ് കൈക്കുഞ്ഞുങ്ങള്‍ അടക്കം 174 പേരും സിംഗപ്പൂരില്‍ നിന്നും 131 പേരുമാണ് ഇന്നലെ പ്രത്യേക വിമാനത്തില്‍ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്

കൊവിഡ് തടയല്‍; പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നെടുമ്പാശേരി വിമാനത്താവളം

12 May 2020 6:16 AM GMT
നെടുമ്പാശ്ശേരി വിമാനത്താവളം ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായി നാലാം ഘട്ടത്തില്‍ മാത്രം പുറത്തേക്കുള്ള വഴി. പറന്നെത്തുന്ന പ്രവാസിയെ സ്വീകരിക്കാനും കൊവിഡിനെ അകറ്റി നിര്‍ത്താനും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്

പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളം ഒരുങ്ങി; അണുനശീകരണത്തിന് ഡിആര്‍ഡിഒയും

6 May 2020 2:45 PM GMT
ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും. വൈകുന്നേരം അഞ്ചരയോടെയാകും അവിടെ നിന്നും യാത്രക്കാരുമായി മടക്കയാത്ര. വിമാനം അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയായി

കൊവിഡ്-19 : പ്രവാസികളുടെ മടങ്ങിവരവ്; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സന്നാഹമൊരുക്കി പോലിസ്

6 May 2020 8:13 AM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലിസുദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തും ക്യാംപുചെയ്യുക. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കോവിഡ് കണ്‍ട്രോള്‍ റൂം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് ഡിവൈഎസ്പി മാര്‍ക്കാണ് ഇതിന്റെ ചുമതല

കൊവിഡ്-19: കൊച്ചിയില്‍ കുടുങ്ങിയ 53 ഒമാന്‍ പൗരന്മാരെ നാളെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുപോകും

2 April 2020 3:03 PM GMT
എറണാകുളത്ത് വിവിധ ആശുപത്രികളിലും മറ്റും ചികില്‍സയില്‍ കഴിഞ്ഞവരും കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെയുമാണ് ഒമാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ നാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടു പോകുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും മാര്‍ച്ച് മൂന്നിന് കൊച്ചിയില്‍ എത്തിയവരാണ്.മസ്‌കറ്റില്‍ നിന്നും നാളെ വൈകുന്നേരം മൂന്നു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം എത്തും
Share it