നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം
വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന, വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വാക്സിന്‍ കേന്ദ്രം പ്രവര്‍ത്തിക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ടെര്‍മിനലില്‍ ആണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലുകളില്‍ കൊവിഡ് ടെസ്റ്റിങ് കൗണ്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന,
വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വാക്സിന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കൊവിന്‍ വെബ്സൈറ്റിലൂടെ അല്ലാതെ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളിലൊന്നുമായാണ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടത്.
കിന്‍ഡര്‍ ആശുപത്രിയുമായുള്ള സഹകരണത്തോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ.റാഫേല്‍ ടെഡി, കിന്‍ഡര്‍ മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 7306701378.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില് എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT