Kerala

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകള്‍

16 പരിശോധന കൗണ്ടറുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും.പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന വിമാനത്താവളത്തില്‍ നടത്തും.പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം വിതരണം ചെയ്യാനായി വിമാനത്താവളത്തില്‍ കുടുംബശ്രീ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകള്‍
X

കൊച്ചി: പ്രവാസികളുടെ കൊവിഡ് പരിശോധന കൂടുതല്‍ വേഗത്തിലാക്കുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 പരിശോധന കൗണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് കൗണ്ടറുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനമായത്. പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന വിമാനത്താവളത്തില്‍ നടത്തും.

പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം വിതരണം ചെയ്യാനായി വിമാനത്താവളത്തില്‍ കുടുംബശ്രീ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, വിമാനത്താവളത്തിലെ ക്രമസമാധാന ചുമതലയുള്ള എസ് പി നവനീത് ശര്‍മ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ് ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി, ഡോ. ഹനീഷ് യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it