Kerala

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന മൂന്ന് യാത്രക്കാരില്‍ നിന്നായിട്ടാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് പിടികൂടിയത്

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു
X

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന മൂന്ന് യാത്രക്കാരില്‍ നിന്നായിട്ടാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് പിടികൂടിയത്.

മസ്‌ക്കക്കറ്റില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുനീര്‍ (29) എന്ന യാത്രക്കാരനില്‍ നിന്നും 643 ഗ്രാം സ്വര്‍ണ്ണവും എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി അഫ്‌സലില്‍ നിന്നും 185 ഗ്രാം സ്വര്‍ണ്ണവും ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ യൂസഫില്‍ നിന്നും 966 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.അഞ്ച് സ്വര്‍ണ്ണ ബാറുകളും ഒരു സ്വര്‍ണ്ണ കട് പീസുമാണ് യൂസഫില്‍ നിന്നും പിടിച്ചിട്ടുള്ളത്

.ഹാന്‍ഡ് മിക്‌സിസിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് .കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മുനിര്‍ പിടിയിലായത് .മറ്റ് രണ്ട് യാത്രക്കാരില്‍ നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്.

Next Story

RELATED STORIES

Share it