Kerala

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

പെരുമ്പാവൂര്‍ മാറംപിള്ളി എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിമൂന്നായി

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍
X

കൊച്ചി: ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ നിന്നും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലിസ് പിടികൂടി. പെരുമ്പാവൂര്‍ മാറംപിള്ളി എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിമൂന്നായി.

ആളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതില്‍ ഒരു കാര്‍ ഓടിച്ചിരുന്നത് ഇയളാണെന്ന് പോലിസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പോലിസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നും പോലിസ് പറഞ്ഞു.

ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ അനീഷ്, എഎസ്‌ഐ മാരായ ബാലചന്ദ്രന്‍, ബിജേഷ്. സിപിഒ മാരായ സി എ യശാന്ത്, മധുസൂദനന്‍,എന്നിവരും ഡാന്‍സാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it