Sub Lead

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി, വാങ്ങാനെത്തിയ യുവതിയും പിടിയില്‍

കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍ വാങ്ങാനായി എത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി, വാങ്ങാനെത്തിയ യുവതിയും പിടിയില്‍
X

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തില്‍ വന്‍ കൊക്കെയ്ന്‍ വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍ വാങ്ങാനായി എത്തിയത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെയാണ് ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതി പിടിയിലായത്.


Next Story

RELATED STORIES

Share it