Top

You Searched For "Nedumbassery airport"

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകള്‍

27 Jun 2020 9:56 AM GMT
16 പരിശോധന കൗണ്ടറുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും.പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന വിമാനത്താവളത്തില്‍ നടത്തും.പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം വിതരണം ചെയ്യാനായി വിമാനത്താവളത്തില്‍ കുടുംബശ്രീ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊവിഡ്: 263 പ്രവാസി ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിച്ചു

27 May 2020 4:52 AM GMT
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടെല്‍ അവീവ്- കൊച്ചി വിമാനത്തില്‍ 84 യാത്രക്കാരാണുണ്ടായിരുന്നത്.66 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 18 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദുബായ്- കൊച്ചി വിമാനത്തില്‍ 179 യാത്രക്കാരാണുണ്ടായിരുന്നത്.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 7 പേരെയും 20 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി

കൊവിഡ്-19: സിംഗപൂര്‍, ദമാം എന്നിവടങ്ങളില്‍ നിന്ന് 305 പേരെക്കൂടി തിരികെ എത്തിച്ചു

13 May 2020 3:39 AM GMT
ദമാമില്‍ നിന്നും ആറ് കൈക്കുഞ്ഞുങ്ങള്‍ അടക്കം 174 പേരും സിംഗപ്പൂരില്‍ നിന്നും 131 പേരുമാണ് ഇന്നലെ പ്രത്യേക വിമാനത്തില്‍ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്

കൊവിഡ് തടയല്‍; പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നെടുമ്പാശേരി വിമാനത്താവളം

12 May 2020 6:16 AM GMT
നെടുമ്പാശ്ശേരി വിമാനത്താവളം ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായി നാലാം ഘട്ടത്തില്‍ മാത്രം പുറത്തേക്കുള്ള വഴി. പറന്നെത്തുന്ന പ്രവാസിയെ സ്വീകരിക്കാനും കൊവിഡിനെ അകറ്റി നിര്‍ത്താനും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്

പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളം ഒരുങ്ങി; അണുനശീകരണത്തിന് ഡിആര്‍ഡിഒയും

6 May 2020 2:45 PM GMT
ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും. വൈകുന്നേരം അഞ്ചരയോടെയാകും അവിടെ നിന്നും യാത്രക്കാരുമായി മടക്കയാത്ര. വിമാനം അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയായി

കൊവിഡ്-19 : പ്രവാസികളുടെ മടങ്ങിവരവ്; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സന്നാഹമൊരുക്കി പോലിസ്

6 May 2020 8:13 AM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലിസുദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തും ക്യാംപുചെയ്യുക. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കോവിഡ് കണ്‍ട്രോള്‍ റൂം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് ഡിവൈഎസ്പി മാര്‍ക്കാണ് ഇതിന്റെ ചുമതല

കൊവിഡ്-19: കൊച്ചിയില്‍ കുടുങ്ങിയ 53 ഒമാന്‍ പൗരന്മാരെ നാളെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുപോകും

2 April 2020 3:03 PM GMT
എറണാകുളത്ത് വിവിധ ആശുപത്രികളിലും മറ്റും ചികില്‍സയില്‍ കഴിഞ്ഞവരും കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെയുമാണ് ഒമാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ നാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടു പോകുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും മാര്‍ച്ച് മൂന്നിന് കൊച്ചിയില്‍ എത്തിയവരാണ്.മസ്‌കറ്റില്‍ നിന്നും നാളെ വൈകുന്നേരം മൂന്നു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം എത്തും

കൊറോണ: ഇറ്റലിയില്‍ കുടുങ്ങിയ 21 അംഗ സംഘത്തെ നെടുമ്പാശേരിയില്‍ എത്തിച്ചു

14 March 2020 3:52 AM GMT
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എട്ടോടെയാണ് ഇവരെ ദുബായ് വഴിയുള്ള എമിരേറ്റസ് വിമാനത്തില്‍ എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗ് സംവിധാനം വഴി ഇവരുടെ പരിശോധന നടത്തും

കൊച്ചിയില്‍ നിന്നും സൗദിയിലേക്കും മലേസ്യയിലേക്കും രണ്ടു വിമാനകമ്പനികള്‍ സര്‍വീസ് റദ്ദാക്കി

2 March 2020 12:09 PM GMT
സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയിലേക്കുള്ള സര്‍വീസും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ക്വാലാലംപൂരിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.ഈ മാസം 4,8,9,10,13 ദിവസങ്ങളില്‍ സൗദി എയര്‍ ലൈന്‍സിന്റെ എസ് വി 784 എന്ന വിമാനം ജിദ്ദയിലേക്കും മലിന്‍ഡോ എയര്‍ലൈന്‍സിന്റെ ഒഡി 237 എന്ന വിമാനം ഇന്നും ഈ മാസം 4,9,10,14 തിയതികളിലും ക്വാലാലംപൂരിലേക്കും സര്‍വീസ് നടത്തില്ല

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണ കടത്ത്; 90 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടികൂടി

11 Feb 2020 3:20 PM GMT
ആലപ്പുഴ സ്വദേശി ഹരിദാസ് കസ്റ്റംസിന്റെ പിടിയില്‍. പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ ഹരിദാസില്‍ നിന്നും 2.800 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കിയ ശേഷം അതിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് അരയില്‍ ചുറ്റിയിരിക്കുകയായിരുന്നു

നെടുമ്പാശേരി വിമാനത്താവളത്തില്‍ റിപബ്ലിക് ദിനത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

20 Jan 2020 8:48 AM GMT
ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

നെടുമ്പാശ്ശേരിയില്‍ 66 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

15 Dec 2019 3:38 AM GMT
റിയാദില്‍നിന്നും ജിദ്ദയില്‍നിന്നുമെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടുപേര്‍ പിടിയില്‍

7 Dec 2019 3:45 AM GMT
ഏതാണ്ട് 1.16 കോടി രൂപ വില വരുന്നതാണ് സ്വര്‍ണമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഉംറ തീര്‍ഥാടകര്‍ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി

9 Sep 2019 7:13 PM GMT
പെരുമ്പാവൂരിലുള്ള ഒരു ഏജന്‍സി മുഖേന എത്തിയവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് ഓണസമ്മാനം

9 Sep 2019 1:02 PM GMT
ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച സമ്മാന വിതരണം നാളെ ഉച്ച വരെയുണ്ടാകും. വിമാനത്താവള കമ്പനിയുടെയും എയര്‍ലൈന്‍സ് ഓപ്പറേറ്റേഴ്സ് കമ്മിറ്റിയുടെയും സഹകരണത്തോടെ സ്പീഡ് വിങ്സ് സര്‍വീസസ് ആണ് ഓണസമ്മാന ഗിഫ്റ്റ് കൂപ്പണ്‍ സൗജന്യമായി നല്‍കുന്നത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ അറസ്റ്റില്‍

16 Aug 2019 3:36 PM GMT
തൃശൂര്‍ സ്വദേശി വി എന്‍ രവിയാണ് പിടിയിലായത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ശ്രീലങ്കയിലേക്ക് പോകാന്‍ എത്തിയതായിരുന്നു രവി.

നെടുമ്പാശേരിയില്‍ ഇനി മുതല്‍ നാവികസേനയുടെ വിമാനങ്ങളും ഇറങ്ങും; ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

14 Aug 2019 3:53 AM GMT
സിയാലും നാവിക എയര്‍ എന്‍ക്ലേവും (എന്‍എഇ) തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയില്‍ എത്തി. എന്‍എഇ ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്ടന്‍ എസ് സതീഷ് കുമാറും സിയാല്‍ എയര്‍പോര്‍ട് ഡയറക്ടര്‍ എ സി കെ നായരും ഇരു സ്ഥാപനങ്ങള്‍ക്കും വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവച്ചു

നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ട സംഭവം കേരളത്തിന് അപമാനമെന്ന് ജനപ്രതിനിധികള്‍; യോഗം വിളിക്കാന്‍ സിയാലിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

11 Aug 2019 12:59 PM GMT
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപെടുന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണം. ചെങ്ങല്‍ തോടിലെ തടസങ്ങള്‍ നീക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍)നോട് ആവശ്യപ്പെടുമെന്നും ഇതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം വിളിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി

നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച 12 മണിക്കു തുറക്കും

10 Aug 2019 2:03 PM GMT
നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തലെ വെള്ളം നീക്കാന്‍ കഴിഞ്ഞതിനാലും പെരിയാറിലെ ജലനിരപ്പ കുറയുന്നതിനാലും ഞായറാഴ്ച ഉച്ചക്കു 12 മണിക്കു നെടുമ്പാശ...

റണ്‍വേയില്‍ വെള്ളം കയറി; നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

8 Aug 2019 4:15 PM GMT
വെള്ളിയാഴ്ച രാവിലെ ഒമ്പതുമണി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. വിമാനത്താവളത്തിനു പിന്നിലെ ചെങ്ങല്‍തോട് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് റണ്‍വേയിലേക്കു വെള്ളംകയറിയത്. ഇതോടെ വ്യാഴാഴ്ച രാത്രി 12 വരെ വിമാനത്താവളം അടയ്ക്കുകയായിരുന്നു.

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

31 July 2019 3:24 PM GMT
ക്വാലാലംപൂരില്‍ നിന്നും എത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശിനിയാണ് പിടിയിലായത്.ഇവരില്‍ നിന്നും ഒരു കിലോ സ്വര്‍ണ മിശ്രിതവും, 250 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. സ്വര്‍ണ മിശ്രിതവും, സ്വര്‍ണവും ചെറിയ ഭാഗങ്ങളാക്കിയാണ് മല ദ്വാരത്തിലടക്കം ഒളിപ്പിച്ചിരുന്നത്

പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍

4 July 2019 3:29 PM GMT
ഉത്തര്‍പ്രദേശ് ജയ്പൂര്‍ സ്വദേശികളായ സിംഗ് ഓംങ്കാര്‍ (23), ബബ്ലു പ്രസാദ് (31), പുഷ് വാഗേ രാഗേഷ് (27) എന്നിവരാണ് പിടിയിലായത്.മലേസ്യയിലെ പരിശോധനയില്‍ പിടിയിലായ മൂവരെയും ജയില്‍ ശിക്ഷക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്നും ഏറ്റവും കുറവ് ടിക്കറ്റ് നിരക്കുള്ള ഇന്ത്യന്‍ വിമാനത്താവളം എന്ന നിലയിലാണ് ഇവരെ നെടുമ്പാശേരിയിലേക്ക് കയറ്റി വിട്ടത്.എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ പ്രതികളെ നെടുമ്പാശേരി പോലിസിനു കൈമാറി

സിയാലിന് 167 കോടി രൂപ ലാഭം; നിക്ഷേപകര്‍ക്ക് ലാഭവിഹിതം 27%

29 Jun 2019 1:32 PM GMT
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം സിയാല്‍ നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു. ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52 % വര്‍ധനവ് സിയാല്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ (നികുതി കിഴിച്ചുള്ള) ലാഭം 166.92കോടി രൂപയാണ്. 2017-18 ല്‍ ഇത് 155.99 കോടി രൂപയായിരുന്നു. 7 ശതമാനം വര്‍ധനവ്

നെടുമ്പാശേരി വഴി സ്വര്‍ണകടത്ത്;ഒളിവിലായിരുന്ന യുവതി പിടിയില്‍

19 Jun 2019 6:23 AM GMT
നെടുമ്പാശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ രണ്ടര കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ ഒളിവിലായിരുന്നു.ദുബായില്‍ നിന്നും ഇന്നു പുലര്‍ച്ചെ മടങ്ങിവരുന്നതിനിടയിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ പിടിയിലാകുന്നത്

37 രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ നെടുമ്പാശേരിയില്‍ ;ആഗോളതലത്തില്‍ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധമെന്ന് സിയാല്‍

23 May 2019 2:29 AM GMT
ഐഎസ്എയുടെയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആഗോളതലത്തില്‍ സൗരോര്‍ജ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധമാണെന്ന് നെടുമ്പാശേരി വിമാനത്താവളം നടത്തിപ്പു കമ്പനിയായ കൊച്ചി ഇന്റര്‍നാണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) വിദേശ പ്രതിനിധി സംഘത്തെ അറിയിച്ചു.ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയത്വം കുറയ്ക്കാന്‍ കാര്യക്ഷമമായ സംരംഭങ്ങള്‍ രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന 74 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഐഎസ്എ

നെടുമ്പാശേരിയില്‍ രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാര്‍ പിടിയില്‍

19 May 2019 1:41 AM GMT
എയര്‍ ഇന്ത്യയുടെ രണ്ടു വിമാനത്തിലായി എത്തിയ രണ്ടു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.ടി വി സ്റ്റാന്റിനുള്ളിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

നെടുമ്പാശേരിയില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി ജീവനക്കാരനും യാത്രക്കാരനും പിടിയില്‍

17 May 2019 7:04 AM GMT
മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ എമിഗ്രേഷന്‍ കൗണ്ടറിനു സമീപമുള്ള ശുചി മുറിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണം ഇവിടുത്തെ ക്ലീനിംഗ് സ്റ്റാഫായ യുവാവ് എത്തി എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 1750 ഗ്രാം സ്വര്‍ണം പിടിച്ചു; രണ്ടു പേര്‍ പിടിയില്‍

14 May 2019 3:41 PM GMT
രണ്ട് കേസുകളിലായിട്ടാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 1050 ഗ്രാം സ്വര്‍ണവും കസ്റ്റംസിന്റെ നേതൃത്വത്തില്‍ 700 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്

നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുങ്കുമപൂവ് കസ്റ്റംസ് പിടിച്ചു

2 May 2019 5:50 AM GMT
നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്നും ദുബായിലേയ്ക്ക് പോകുവാന്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കുങ്കുമപ്പൂ പിടികൂടിയത്. ലോകത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമ പൂവാണ് കാശ്മീരി കുങ്കുമ പൂവ്. ഇന്ത്യയില്‍ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് ഉള്ളതെങ്കിലും ഗള്‍ഫില്‍ ഏകദേശം കിലോഗ്രാമിന് 50 ലക്ഷം രൂപയെങ്കിലും ലഭിക്കുമത്രെ

ഒരു കോടി യാത്രക്കാരുമായി നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം

8 April 2019 3:16 AM GMT
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടേയും മൊത്തം യാത്രക്കാരുടെ എണ്ണം 1.65 കോടിയോളമാണ്. ഇതില്‍ നെടുമ്പാശേരി വഴി യാത്ര ചെയ്തത്. 1.02 കോടി യാത്രക്കാര്‍.സംസ്ഥാനത്തെ വിമാനയാത്രക്കാരുടെ 61. 8 ശതമാനം വരുമിത്. പ്രതിദിനം 27,948 ആണ് ശരാശരി യാത്രക്കാര്‍

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടിച്ചു

5 April 2019 3:55 AM GMT
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.ഇവരെ ചോദ്യം ചെയ്തുവരികയാണ്

നെടുമ്പാശേരി വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനും ഏജന്റും പിടിയില്‍

29 March 2019 4:51 AM GMT
ദുബായില്‍ നിന്നും സ്വര്‍ണവുമായി എത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാന്‍, ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പുറത്ത് കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലി എന്നിവരെയാണ് കസ്റ്റംസം പിടികൂടിയത്.ഇവര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോ 90 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു

നെടുമ്പാശേരി വിമാനത്താവളം വഴി പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോ സ്വര്‍ണം പിടിച്ചു

27 March 2019 4:29 AM GMT
തിരുവനന്തപുരം സ്വദേശി നസറൂദിന്‍ അബ്ദുള്‍ റഹിം ആണ് പിടിയിലായത്.ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: മൂന്നു പേര്‍ ഡിആര്‍ ഐയുടെ പിടിയില്‍

23 March 2019 3:34 PM GMT
ഫൈസല്‍, മൂവാറ്റുപുഴ സ്വദേശി അസ് ലം, കോഴിക്കോട് സ്വദേശി പ്രതീഷ് എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളം വഴി 2013 മുതല്‍ 2015 വരെ രണ്ടായിരം കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി. കേസില്‍ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി എത്തി; സ്വീകരണം നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍

13 March 2019 4:37 PM GMT
രാത്രി ഏഴിന് പ്രത്യേക വിമാനത്തിലാണ് ചെന്നൈയില്‍ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ രാഹുല്‍ എത്തിയത്.തുടര്‍ന്ന് കാര്‍ മാര്‍ഗം അദ്ദേഹം തൃശൂരിലേക്ക് പുറപ്പെട്ടു.

നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്നു കടത്താനുള്ള നീക്കം ശക്തമാക്കി ലഹരി മാഫിയ; മൂന്നു മാസത്തിനുള്ളില്‍ പിടിയിലായത് രണ്ടു യാത്രക്കാര്‍

5 March 2019 2:43 PM GMT
കഴിഞ്ഞ ജനുവരി 26 ന് ദോഹയിലേക്ക് മയക്കു മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി മുബാഷിര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു.1.62 കിലോഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും അന്ന് പിടികൂടിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നു കിലോ ഹാഷിഷുമായി മാലി സ്വദേശിയായ സൊബാഹ് മുഹമ്മദ് (22)നെടുമ്പാശേരിയില്‍ പിടിയിലായത്
Share it