സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്നു കസ്റ്റംസിന് മുമ്പാകെ ഹാജരാകും
മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അയ്യപ്പന് നോട്ടീസ് അയക്കുന്നത്.
കൊച്ചി: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്‍കിയിരുന്നു. മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അയ്യപ്പന് നോട്ടീസ് അയക്കുന്നത്.
ആദ്യ തവണ വാട്‌സ് ആപ്പ് വഴി അയക്കുകയും അയ്യപ്പനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയുമാണ് കസ്റ്റംസ് ചെയ്തത്. എന്നാല്‍ നോട്ടിസ് ലഭിച്ചില്ല എന്നാണ് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് കെ അയ്യപ്പന്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സഭാസമ്മേളനത്തിന്റെ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അയ്യപ്പന്റെ വീട്ടിലേക്കാണ് മൂന്നാം തവണ കസ്റ്റംസ് കത്തയച്ചത്. അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് വിവാദമായിരുന്നു. ഇതിനിടെ സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തു നല്‍കുകയും ചെയ്തിരുന്നു, എന്നാല്‍ സ്റ്റാഫ് അംഗമായ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്നാണ് കസ്റ്റംസ് നിലപാട്.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT