Latest News

ബലാല്‍സംഗ കേസിന്റെ വിചാരണ തടയണം; സുപ്രിംകോടതിയെ സമീപിച്ച് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍

ബലാല്‍സംഗ കേസിന്റെ വിചാരണ തടയണം; സുപ്രിംകോടതിയെ സമീപിച്ച് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍
X

കൊച്ചി: ബലാല്‍സംഗ കേസിന്റെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍. പരാതിക്കാരിയെ പ്രായപൂര്‍ത്തിയാകാത്ത കാലത്ത് പീഡിപ്പിച്ച കേസില്‍ താന്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണെന്നും, അതിനാല്‍ ഇതേ വ്യക്തി പ്രായപൂര്‍ത്തിയായ ശേഷമുള്ള മറ്റൊരു പീഡനക്കേസില്‍ കൂടി വിചാരണ നേരിടുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് മോണ്‍സണിന്റെ വാദം.നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മോണ്‍സണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വാദം തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it