Latest News

എല്ലാവരെയും പിടിച്ച് തടവിലാക്കുന്ന പോലിസ് രീതി ന്യായീകരിക്കാന്‍ കഴിയില്ല; മസ്ജിദ് ദര്‍ഗ ഇലാഹിക്ക് സമീപമുണ്ടായ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് ഡല്‍ഹി ഹൈക്കോടതി

എല്ലാവരെയും പിടിച്ച് തടവിലാക്കുന്ന പോലിസ് രീതി ന്യായീകരിക്കാന്‍ കഴിയില്ല; മസ്ജിദ് ദര്‍ഗ ഇലാഹിക്ക് സമീപമുണ്ടായ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദ് ദര്‍ഗ ഇലാഹിക്ക് സമീപമുള്ള വിവാഹ ഹാളും ഡയഗ്‌നോസ്റ്റിക് സെന്ററും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച മുസ് ലിം യുവാക്കളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇടപെട്ട് കോടതി.

അക്രമസമയത്ത് ജനക്കൂട്ടത്തിലുണ്ടായിരുന്നെന്ന് വച്ച് എല്ലാവരെയും പിടിച്ച് തടവിലാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാജിദ് ഇഖ്ബാല്‍ എന്ന യുവാവിന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

വീഡിയോയില്‍ പ്രതി ആളുകളെ പ്രകോപിപ്പിക്കുന്നതായി കാണുന്നുണ്ടെങ്കില്‍ പോലീസിന്റെ നിലപാട് ന്യായീകരിക്കാവുന്നതാണെന്നും, എന്നാല്‍ അയാള്‍ കടന്നുപോകുക മാത്രമാണെങ്കില്‍ അറസ്റ്റ് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ജലാന്‍ പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുന്നത് നിയമപരമല്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ബുള്‍ഡോസര്‍ നടപടിയില്‍ പ്രതിഷേധിച്ച 20 ഓളം മുസ് ലിം യുവാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

Next Story

RELATED STORIES

Share it