Latest News

ബരാക് ഒബാമയെയും ഭാര്യയെയും കുരങ്ങിനോട് ഉപമിച്ച് വീഡിയോ; പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വൈറ്റ് ഹൗസ്

ബരാക് ഒബാമയെയും ഭാര്യയെയും കുരങ്ങിനോട് ഉപമിച്ച് വീഡിയോ; പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വൈറ്റ് ഹൗസ്
X

വാഷിങ്ടണ്‍: വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി ട്രംപ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കുമെതിരെ ട്രംപ് വംശീയ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ചതാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്

ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് പോസറ്റ് പ്രത്യക്ഷപ്പെട്ടത്. കുരങ്ങുകളുടെ ശരീരത്തില്‍ ഒബാമമാരുടെ മുഖങ്ങള്‍ ഒട്ടിച്ചിരിക്കുന്നതാണ് വീഡിയോ. എതിര്‍പ്പിനെ തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. അതേസമയം, പോസ്റ്റിന് മറുപടിയായി ട്രംപ് പറഞ്ഞു, 'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നില്ല.' എന്ന് ട്രംപ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it