Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇ ഡിയുടെ കുറ്റപത്രം അപൂര്‍ണമെന്ന് ശിവശങ്കര്‍; സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകരില്‍ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ്

പൂര്‍ണായ കുറ്റപത്രമല്ല ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറ്റപത്രം പൂര്‍ണമല്ലെന്ന് കണക്കാക്കി ജാമ്യം നല്‍കണമെന്നാണ് ശിവശങ്കറുടെ ആവശ്യം. ഈ മാസം 24 നാണ്് ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നപദവി സ്വര്‍ണ്ണക്കള്ളടത്തിനായി എം ശിവശങ്കര്‍ദുരുപയോഗം ചെയ്‌തെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്ശിവശങ്കറെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇ ഡിയുടെ കുറ്റപത്രം അപൂര്‍ണമെന്ന് ശിവശങ്കര്‍; സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകരില്‍ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ്
X

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമായതിനാല്‍ ജാമ്യം നല്‍കണമെന്ന് എം ശിവശങ്കര്‍ കോടതിയില്‍. പൂര്‍ണായ കുറ്റപത്രമല്ല ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറ്റപത്രം പൂര്‍ണമല്ലെന്ന് കണക്കാക്കി ജാമ്യം നല്‍കണമെന്നാണ് ശിവശങ്കറുടെ ആവശ്യം. ഈ മാസം 24 നാണ് ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും.

അതേ സമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നപദവി സ്വര്‍ണ്ണക്കള്ളടത്തിനായി എം ശിവശങ്കര്‍ദുരുപയോഗം ചെയ്‌തെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്ശിവശങ്കറെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തില്‍ സ്വപ്‌ന ,സരിത് ,സന്ദീപ് എന്നിവര്‍ക്കൊപ്പം എം ശിവശങ്കര്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

കള്ളക്കടത്തിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നപദവി ശിവശങ്കര്‍ദുരുപയോഗം ചെയ്തു.കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്കാളത്തവും ശിവശങ്കറിന് അറിയാമായിരുന്നു. മുതിര്‍ന്നഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് സര്‍ക്കാറിനെ ശിവശങ്കര്‍അറിയിക്കേണ്ടതായിരുന്നു.എന്നാല്‍ അതു ചെയ്യാതെ അവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്യുകയായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി.ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. തെളിവുകള്‍ സഹിതം ചോദ്യം ചെയ്തിട്ടും പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശിവശങ്കര്‍. ജാമ്യം അനുവദിച്ചാല്‍ തെളിവുകല്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. സരിതും സ്വപ്‌നയും ശിവശങ്കര്‍ക്കെതിരെ ഗുരുതരമായ മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കാന്‍സര്‍ രോഗ ബാധ സംശയിക്കുന്നുവെന്നും ചൂണ്ടി കാട്ടിയാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കര്‍ ജാമ്യാപേക്ഷനല്‍കിയത്. ജയിലില്‍ തുടരുന്നത് ആരോഗ്യ പ്രശ്‌നം ഗുരുതരമാക്കും. പ്രതിയുടെ മൊഴിയല്ലാതെ കള്ളക്കടത്തില്‍ തന്റെ പങ്കു സംബന്ധിച്ച ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസ്ിന് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കുന്നു. ഹരജി നാളെ പരിഗണിക്കും

Next Story

RELATED STORIES

Share it