സ്വര്‍ണക്കടത്ത്: പിന്നില്‍ ഗള്‍ഫ് വ്യവസായിയെന്ന് റെമീസ് മൊഴി നല്‍കിയെന്ന് കസ്റ്റംസ്
കൊഫേപോസ ചുമത്തിന്റെ ഭാഗമായി നല്‍കിയ റിപോര്‍ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.ഈ വ്യവസായി ആണ് നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയതിന്റെ സൂത്രധാരനെന്നും 12 തവണ ഇയാള്‍ക്കായി സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നതായും പുറത്തുവരുന്ന റിപോര്‍ടില്‍ വ്യക്തമാക്കുന്നു

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണംകടത്തിയത് ഗള്‍ഫ് വ്യവസായിക്കുവേണ്ടിയെന്ന് കെ ടി റമീസ് മൊഴി നല്‍കിയതായി കസ്റ്റംസ്. കൊഫേപോസ ചുമത്തിന്റെ ഭാഗമായി നല്‍കിയ റിപോര്‍ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.ഇയാള്‍ യുഎഇ പൗരനാണെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്.ഈ വ്യവസായി ആണ് നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയതിന്റെ സൂത്രധാരനെന്നും 12 തവണ ഇയാള്‍ക്കായി സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നതായും പുറത്തുവരുന്ന റിപോര്‍ടില്‍ വ്യക്തമാക്കുന്നു.ഈ വ്യവസായി ആരാണെന്നത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനും കണ്ണിയുമാണ് കെ ടി റമീസാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.21 തവണ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍. 21ാം തവണയാണ് പിടിയിലാകുന്നത്.സ്വര്‍ണകടത്തുകേസിലെ പ്രതിപ്പട്ടികയിലുള്ള ഫൈസല്‍ ഫരീദ്,റബിന്‍സ് എന്നിവരില്‍ റബിന്‍സിനെ ഇന്നലെ ദുബായില്‍ നിന്നും നാടുകടത്തി കൊച്ചിയിലെത്തിച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തിരുന്നു.ഇയാളെ ഇന്ന് ഉച്ചയക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.റബിന്‍സിനെക്കൂടാതെ ദുബായിലുളള ഫൈസല്‍ ഫരീദ് അടക്കമുള്ള കേസിലെ മറ്റു പ്രതികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT