കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: പ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ; അര്‍ജുന്‍ കേസിലെ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്
കേസുമായി ബന്ധപ്പെട്ടു മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു കസ്റ്റഡി അനിവാര്യമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തു നിരവധി തെളിവുകള്‍ കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിയെ തിങ്കളാഴ്ച ഹാജരാക്കാന്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി നിര്‍ദേശം നല്‍കി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ടു ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ കേസില്‍ മുഖ്യ കണ്ണിയാണെന്നു കസ്റ്റംസ് വ്യക്താക്കി. നിലവില്‍ റിമാന്റില്‍ കഴിയുന്ന മലപ്പുറം കൊളത്തൂര്‍ മൂര്‍കനാട് മുഹമ്മദ് ഷഫീഖ് മേലേതിലിനെയാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നു ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കിയത്.
കേസുമായി ബന്ധപ്പെട്ടു മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു കസ്റ്റഡി അനിവാര്യമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തു നിരവധി തെളിവുകള്‍ കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിയെ തിങ്കളാഴ്ച ഹാജരാക്കാന്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി നിര്‍ദേശം നല്‍കി. പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് റിമാന്റില്‍ കഴിയുകയാണ് പ്രതിയിപ്പോള്‍.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളടക്കം നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തതായും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇക്കഴിഞ്ഞ 21 നാണ് 2332 ഗ്രാം സ്വര്‍ണവുമായി ഷഫീഖ് പിടിയിലായത്. രാമനാട്ടുകരയിലെ അപകട മരണവുമായി ബന്ധപ്പെട്ട് ഈ സ്വര്‍ണ കടത്തിന് ബന്ധമുണ്ടെന്ന് പോലിസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
തെക്കന് കര്ണാടകക്ക് മുകളില് ചക്രവാതച്ചുഴി;കേരളത്തില് മേയ് 20 വരെ...
16 May 2022 5:41 AM GMTഅസമില് മിന്നല്പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല് കര്ണാടകയിലും; മദ്റസകളില് ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില് നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില് ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില് പിണറായിയെ വിമര്ശിച്ചു; പിരപ്പന്കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT