Top

You Searched For " harji "

മുട്ടില്‍ മരം കൊള്ളക്കേസ്: സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

1 Sep 2021 5:31 AM GMT
അന്വേഷത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു

ഓണ്‍ ലൈന്‍ പഠനസൗകര്യമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി

31 Aug 2021 10:44 AM GMT
സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറും ഇല്ലാത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കപെടാന്‍ ഇടവരുത്തതരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സ്മാര്‍ട് ഫോണുകള്‍ അടക്കം സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ വെബ് സൈറ്റ് രൂപീകരിക്കുന്നത് ഉചിതമായിരിക്കും

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി:എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ടി ഒ സൂരജിന്റെ ഹരജി ഹൈക്കോടതി തള്ളി

23 July 2021 6:00 AM GMT
സൂരജിന്റെ ഹരജിക്കെതിരെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.അഴിമതിയില്‍ ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജലന്‍സ് സത്യാവാങ്മൂലം നല്‍കിയിരുന്നത്

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: ബോട്ട് ജെട്ടി നിര്‍മാണത്തിനെതിരെ ഹരജി

22 July 2021 2:55 PM GMT
വാട്ടര്‍ മെട്രോയ്ക്കായി ഹൈക്കോടതി ജങ്ഷനു സമീപം ബോട്ട് ജട്ടി നിര്‍മിക്കുന്നതിന് എതിരെയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

സ്വര്‍ണക്കടത്ത്: ജാമ്യ ഹരജിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

5 July 2021 9:38 AM GMT
സ്വര്‍ണക്കടത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യഹരജിയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ ജാമ്യം തേടി കൊച്ചിയിലെ എന്‍ ഐ എ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു

കേസ് പ്രാഥമിക ഘട്ടത്തില്‍;ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

2 July 2021 7:44 AM GMT
കേസിന്റെഅന്വേഷണ പുരോഗതി വിലയിരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ഓക്സിജന്‍ വില വര്‍ധന: ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രികള്‍

18 Jun 2021 2:21 PM GMT
ഓക്സിജന്‍ വിതരണ കമ്പനിക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.ഹരജി ഹൈക്കോടതി 21 ന് പരിഗണിക്കാന്‍ മാറ്റി. ഓകസിജന്റെ വിലവര്‍ധിപ്പിച്ച നടപടിയില്‍ യോജിപ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു

പാലത്തായി ബാലികാ പീഡനക്കേസ്: സിബിഐ അന്വേഷണം വേണമെന്ന് പ്രതി പത്മരാജന്‍ ; വിശദീകരണം തേടി ഹൈക്കോടതി

15 Jun 2021 8:58 AM GMT
ഹരജിയില്‍ ഹൈക്കോടതി സിബി ഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടി.കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി

ബിജെപി കുഴല്‍പ്പണക്കവര്‍ച്ച കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി

7 Jun 2021 6:38 AM GMT
നിലവില്‍ ലോക്കല്‍ പോലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ഒരു പാട് പരിമിതികള്‍ ഉണ്ട്.പ്രധാന സാക്ഷികളെ അടക്കം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.ഹെലികോപ്ടറിലടക്കം പണം കടത്തിയെന്ന ആരോപണം ഉണ്ട്.ശാസ്ത്രീയമായ രീതിയില്‍ അടക്കം തെളിവുകള്‍ ശേഖരിക്കേണ്ട സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെയോ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയോ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു

ഓക്‌സിജന്റെ വില വര്‍ധിപ്പിക്കുന്നുവെന്ന്: സ്വകാര്യ ആശുപത്രികള്‍ ഹരജിയുമായി ഹൈക്കോടതിയില്‍

2 Jun 2021 3:50 PM GMT
സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു

കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കി ; മൂന്നു ദിവസത്തിനുള്ളില്‍ രേഖാമുലം അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

20 May 2021 2:33 PM GMT
ഇതു വരെ എത്ര ഡോസ് വാക്സിന്‍ നല്‍കിയെന്നതിന്റെ കണക്കു വ്യക്തമാക്കിക്കൊണ്ട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കൊവിഡ്:സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ നിരക്ക്; മൂന്നു ദിവസത്തിനകം തീരുമാനമെന്ന് സര്‍ക്കാര്‍

6 May 2021 10:03 AM GMT
എവിടെയൊക്കെ ചികില്‍സയ്ക്കായി ബെഡുകള്‍, ഓക്‌സിജന്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് കൊവിഡ് രോഗികള്‍ക്ക് അറിയാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി.ആശുപത്രിയിലെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരെ നിയമിക്കുന്നത് പരിശോധിക്കണം

ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ:ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

4 May 2021 2:07 PM GMT
ഉത്തരവ് നടപ്പാക്കുന്നത് ഹരജിയില്‍ അന്തിമ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്ന ലാബുടമകളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഐസിഎംആര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മറികടന്നു മുന്‍പുണ്ടായിരുന്ന 1700 രൂപയില്‍ നിന്നു പരിശോധനാ നിരക്ക് 500 രൂപയാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ഹരജി; 26 ന് സര്‍വ്വകക്ഷിയോഗമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

23 April 2021 2:31 PM GMT
ഹരജി പരിഗണിക്കുന്നത് 27 ലേക്ക് ഹൈക്കോടതി മാറ്റി. 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ ഡിയുടെ ഹരജിക്കു പിന്നില്‍ രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍

29 March 2021 2:00 PM GMT
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പുറത്തുവിടുന്നത് ഇതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹരജിക്കാരന്‍ ക്രൈംബ്രാഞ്ചിന്റെ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി; ഹരജി വീണ്ടും 29 ന് പരിഗണിക്കും

26 March 2021 8:02 AM GMT
ഹരജിയില്‍ 29 ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇരട്ടവോട്ട് തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ സൂക്ഷ്മതയ്ക്ക് ഭീഷണിയാണെന്നും ഇതു തടയണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെടുന്നു

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന ഇ ഡി യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

24 March 2021 5:18 AM GMT
എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഡോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ഹരജിയില്‍ ആരോപിക്കുന്നു

കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ കാണാനില്ലെന്ന വെളിപ്പെടുത്തല്‍:അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

4 Feb 2021 2:44 PM GMT
ആരോപണങ്ങള്‍ സംബന്ധിച്ചു പോലിസിലോ മജിസ്ട്രേറ്റ കോടതിയിലോ യാതൊരുവിധ പരാതിയും നല്‍കാതെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

പെട്ടിമുടി ദുരന്തം: പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

27 Jan 2021 2:25 PM GMT
തങ്ങളുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്നു അപകടത്തില്‍ ഇരയാക്കപ്പെട്ടവര്‍ കോടതിയില്‍ ബോധിപ്പിച്ചു.പാരിസ്ഥിതിക പഠനം നടത്താതെയാണ് മലനിലകളായ പ്രദേശത്ത് സ്ഥലവും വീടും നല്‍കിയതെന്നു ഹരജിയില്‍ ആരോപിക്കുന്നു.ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ താമസമൊരുക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

25 Jan 2021 2:56 PM GMT
പോലിസ്അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്രവും വിശദവുമായ അന്വേഷണത്തിന്റെ സിബിഐയെ ചുമതലപ്പെടുത്തണമെന്നും പ്രദീപിന്റെ മാതാവ് വസന്തകുമാരി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെതിരായ കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍;ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി

11 Nov 2020 12:42 PM GMT
സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

വാളയാര്‍ കേസ്:അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍; അപ്പീലില്‍ നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

19 Oct 2020 12:36 PM GMT
കേസില്‍ പുനര്‍ വിചാരണ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച സംഭവിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

19 Oct 2020 7:38 AM GMT
വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത് നല്‍കി എന്നത് കൊണ്ടു ടെണ്ടര്‍ നടപടികളില്‍ ഇളവ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിത്.വിമാനത്താവളം കൈമാറിക്കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കമാത്രമാണെന്നും കോടതി വിലയിരുത്തി

സ്വര്‍ണക്കടത്ത്: അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ കോടതിയില്‍

9 Oct 2020 3:32 PM GMT
കേസിലെ പ്രതികളായ പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നീ പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നതാണ്.

ലൈഫ് മിഷന്‍: നടന്നത് അധോലോക ഇടപാടെന്ന് സിബി ഐ ഹൈക്കോടതിയില്‍; ധാരണാ പത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു

8 Oct 2020 11:31 AM GMT
യുണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ലൈഫി മിഷന്‍ കരാറുകിട്ടുന്നതിനായി ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, സരിത് എന്നിവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്തതായി സന്തോഷ് ഇപ്പന്റെ മൊഴിയുണ്ടെന്നും സിബി ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.മുഴുവന്‍ ഇടപാടുകളും അധോലോക രീതിയിലാണെന്നും യുണിടാക് മറ മാത്രമാണെന്നും എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സിബി ഐ അഭിഭാഷകന്‍ വാദിച്ചു

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി; വിചാരണ തുടരാമെന്ന് ഹൈക്കോടതി

1 Oct 2020 8:57 AM GMT
കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബര്‍ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാമെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോയുടെ ഹരജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

1 Oct 2020 5:18 AM GMT
സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതയില്‍ ഹാജരാകുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നത്

രണ്ടില ചിഹ്നം ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പി ജെ ജോസഫിന്റെ ഹരജി

8 Sep 2020 1:31 PM GMT
ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ച കമ്മീഷന്‍ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ഹരജിയില്‍ പി ജെ ജോസഫ് പറയുന്നു. കമ്മീഷന്‍ ഉത്തരവ് അധികാര പരിധി ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഹരജിയില്‍ പറയുന്നു.വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

കവിയൂര്‍ പീഡനക്കേസ്: വി ഐ പികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ

20 Aug 2020 11:44 AM GMT
പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കുട്ടി പീഡനത്തിനിരയായി എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വീടിനു പുറത്തുള്ളവരാണ് എന്നതിന് തെളിവില്ല.മൂന്നു വട്ടം ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിച്ചിരുന്നു

കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന്; മുന്‍ ഉത്തരവ് സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കണമെന്നു ഹൈക്കോടതി

5 Aug 2020 2:16 PM GMT
ഭൂമി പതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായി 2019 ആഗസ്ത് 22 നു വിജ്ഞാപനം ഇറക്കിയിരുന്നു

കൊല്ലം സ്വദേശി ഷബ്‌നയെ കാണാതായിട്ട് അഞ്ചു വര്‍ഷം; സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

16 July 2020 2:29 PM GMT
ഷബ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. ഷബ്ന(18)യെ 2018 ജൂലായ് 17 മുതലാണ് കാണാതായത്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകണം; വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി

7 July 2020 8:42 AM GMT
തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്‌സോ പ്രത്യേക കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ മുളയക്കല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം

അമിത വൈദ്യുതിബില്‍: പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

2 July 2020 6:58 AM GMT
കെഎസ് ഇബിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഹൈക്കോടതി തള്ളിയത്.ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ബില്ല് തയാറാക്കിയതിലെ അശാസത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്.ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു

വിസ ചട്ടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിബന്ധന ചോദ്യം ചെയ്ത് ഹരജി:ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

25 Jun 2020 4:04 PM GMT
വിദേശ രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആ രാജ്യത്ത് കുറഞ്ഞത് മൂന്നു മാസത്തെ താമസാനുമതിയും ജോലി, പരീശീലനം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഒരു മാസത്തെ താമസാനുമതിയും നിര്‍ബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നാരോപിച്ചായിരുന്നു ഹരജി

നീറ്റ് പരീക്ഷ: വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം

17 Jun 2020 3:45 PM GMT
കൊവിഡ് വ്യാപനം കാരണം നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത് പരീക്ഷ സെന്റര്‍ തുറക്കുകയോ പരീക്ഷ മാറ്റി വെക്കുകയോ വേണമെന്ന ആവശ്യവുമായി ഖത്തറിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്

ബെവ് ക്യൂ ആപ്പ്: ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത മീറ്റിംങു കളുടെ സൂം വീഡിയോകള്‍ നശിപ്പിക്കരുതെന്ന് ഹൈക്കോടതി

9 Jun 2020 1:40 PM GMT
ഫെയര്‍കോഡിനെ തിരഞ്ഞെടുത്ത നടപടിക്കെതിരേ ടീ ബസ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ഹരജിയില്‍ സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇമെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി ജൂണ്‍ 29ന് പരിഗണിക്കും
Share it