മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹരജി
പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതില്‍ ഹരജി നല്‍കിയത്
BY TMY20 July 2022 4:51 PM GMT
X
TMY20 July 2022 4:51 PM GMT
കൊച്ചി: തൊണ്ടിമുതലുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതില്‍ ഹരജി നല്‍കിയത്.വിദേശിയായ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം.
16 വര്‍ഷമായി കേസില്‍ യാതൊരു നടപടികളും സ്വീകരിക്കാതെ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നു ഹരജിക്കാരന് വ്യക്തമാക്കി. കേസിന്റെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.
കേസിലെ വിചാരണ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നും വിചാരണ കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടു. ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT