Top

You Searched For "high court "

കൊവിഡ്: ക്വാറന്റൈന് പ്രവാസികള്‍ പണം നല്‍കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

1 Jun 2020 2:34 PM GMT
ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുവരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമക്കിയതിനെ തുടര്‍ന്ന് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടികാട്ടിയാണ് ഹൈക്കോടതി നടപടി

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പിന്‍വലിച്ചു

29 May 2020 3:59 PM GMT
പ്രതികളായ വിഷ്ണു, ഹിലാല്‍, റിയാസ്, നാദിം എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും തന്റെ ഭാഗം കൂടി കേള്‍ക്കാതെ നല്‍കിയ ജാമ്യ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ ഹരജി സമര്‍പ്പിച്ചിരുന്നു

പ്രവാസികളുടെ ക്വാറന്റൈന് പണം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

28 May 2020 2:05 PM GMT
ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്

കൊവിഡ് : വിധികളുടെയും ഉത്തരവുകളുടെയും ഡിജിറ്റല്‍ പകര്‍പ്പു സംവിധാനം ഹൈക്കോടതിയില്‍ ആരംഭിച്ചു

26 May 2020 4:59 PM GMT
കേസ് നമ്പറുകള്‍ നല്‍കി ഇ-കോര്‍ട്ട് സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. പകര്‍പ്പപേക്ഷകള്‍ക്കാവശ്യമായ ഫീസും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് അടയ്ക്കേണ്ടത്. ഫീസ് അടച്ചുകഴിഞ്ഞാല്‍ ഡിജിറ്റല്‍ ഒപ്പ് പതിച്ച പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാകും

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടു ജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി

26 May 2020 4:37 PM GMT
കണ്ണൂര്‍ സ്വദേശിയുടെ വിവാഹ മോചന ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അമ്മയോടു പിണങ്ങി വീട്ടില്‍ നിന്നു മാറിതാമസിക്കുന്ന ഭാര്യയില്‍ നിന്നു വിവാഹ മോചനം തേടിയാണ് കണ്ണൂര്‍ സ്വദേശി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം ഹൈക്കോടതി സ്‌റ്റേ ചെയ്തു

25 May 2020 10:40 AM GMT
മെയ് 18നാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ യുഡിഎഫിലെ 11 മെമ്പര്‍മാര്‍ ഒപ്പ് വെച്ച അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

ആരോഗ്യസേതു ആപ്പ്: ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

18 May 2020 2:01 PM GMT
കൊല്ലം കടയ്ക്കല്‍ സ്വദേശി ഷമീര്‍ ആണ് ഹര്‍ജി നല്‍കിയത്

ലോക്ക് ഡൗണ്‍: ആഭ്യന്തര വിമാന സര്‍വീസ് ഇപ്പോള്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

15 May 2020 8:17 AM GMT
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിനായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്

വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറയ്ക്കണമെന്ന്; കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

12 May 2020 3:13 PM GMT
മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് ക്വാറന്റൈന്‍ കാലാവധി ഏഴു ദിവസമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഓരോ സംസ്ഥാനവും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പ്രോട്ടോകോള്‍ തീരുമാനിച്ചാല്‍ പ്രതിരോധത്തിന്റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്വാറന്റൈന്‍ കാലാവധി 14 ദിവസമായി നിശ്ചയിച്ചതെന്നു കേന്ദ്ര സര്‍ക്കാരും കോടതിയില്‍ ബോധിപ്പിച്ചു

തമിഴ്‌നാട്,കര്‍ണ്ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നം; ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

12 May 2020 2:57 PM GMT
സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് വാഹന നമ്പര്‍ രേഖപ്പെടുത്താതെ തന്നെ പാസുകള്‍ നല്‍കണമെന്നും, കേരളാ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും, സ്‌പെഷ്യല്‍ ട്രെയിന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും ആള്‍ ഇന്‍ഡ്യ കെ എം സി സി തയ്യാറാക്കിയിരിക്കുന്ന ഇരുന്നൂറോളം ബസ്സുകള്‍ക്ക് പാസ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളാ ലോയേഴ്‌സ് ഫോറം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം

കൊവിഡ്-19 : വിദേശത്തു നിന്നെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

8 May 2020 3:21 PM GMT
ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി നിലപാടെടുത്തു

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഞ്ച് കോടി; വിനിയോഗം കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കണമെന്ന് ഹൈക്കോടതി

8 May 2020 1:44 PM GMT
ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ വിധികള്‍ നിലവിലുള്ള സാഹചര്യത്തില്‍ കേസ് ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി

കൊവിഡ്-19 : പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

7 May 2020 3:16 PM GMT
പ്രവാസികള്‍ക്കായി നാല്‍പതിനായിരം പരിശോധനാ കിറ്റുകള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു.പ്രവാസികള്‍ക്ക് താമസിക്കുന്നതിനായി 1,25,000-ത്തിലധികം മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

കൊവിഡ്: പോലിസുകാര്‍ക്ക് വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

5 May 2020 6:43 AM GMT
തിരുവനന്തപുരം സ്വദേശി എം ആര്‍ മനോജ്കുമാറാണ് അഡ്വ. ബി എസ് സ്വാതികുമാര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പോലിസുകാര്‍ക്ക് കൊവിഡ് പോസിറ്റിവായിട്ടുണ്ട്. ഇവര്‍ക്ക് വ്യക്തിസുരക്ഷാ സംവിധനാങ്ങളോ ഇന്‍ഷുറന്‍സ് പാക്കേജോ ഇല്ലെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു

ലോക്ക് ഡൗണ്‍ ലംഘനം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹരജി

4 May 2020 2:51 PM GMT
തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ എം മുനീര്‍ ആണ് ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ ചന്ദ്രന്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന് ഹരജിയില്‍ ആരോപിക്കുന്നു

കൊവിഡ്-19 : ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

29 April 2020 12:51 PM GMT
ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് സര്‍ക്കാരിന് കത്തയച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചത്

കൊവിഡ്-19 : സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ നേഴ്‌സുമാര്‍ക്ക് സഹായമൊരുക്കണമെന്ന് ഹൈക്കോടതി

28 April 2020 2:53 PM GMT
കേന്ദ്ര സര്‍ക്കാറിന്റെ നോഡല്‍ ഓഫീസര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സൗദിയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളടക്കമുള്ള മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്

സ്പ്രിങ്ഗ്ലർ വിവാദം: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി

24 April 2020 12:30 PM GMT
സർക്കാർ നിലപാട് ശരിവയ്ക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് കോടതി വിധി. കരാറുമായി മുന്നോട്ട് പോകും. ഡാറ്റ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ്-19: മറ്റുകമ്പനികള്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് സ്പ്രിങ്ഗ്ലറിനുള്ളതെന്ന് ഹൈക്കോടതി

24 April 2020 9:26 AM GMT
എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായോ ഇന്ത്യയിലെ മറ്റു കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാതെ സ്പ്രിംഗ്ലറിലേക്ക് ചാടിവീണതെന്നും കോടതി ചോദിച്ചു. ഇതില്‍ കോടതി തെറ്റു പറയുന്നില്ല. പക്ഷേ ഇതിന്റെ കാരണം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതി പറഞ്ഞു.ഇന്ത്യയിലെയോ സംസ്ഥാനത്തെയോ ഏജന്‍സികള്‍ക്കു പകരം വിദേശത്തെ ഒരു കമ്പനിയെ എന്തിനാണ് തിരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു

സ്പ്രിങ്ഗ്ലര്‍ വിവാദം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

22 April 2020 7:28 PM GMT
അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിങ്ഗ്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സൂചന.

സ്പ്രിങ്ഗ്ലറുമായുള്ള സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കണമെന്ന്; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കി

22 April 2020 1:55 PM GMT
യാതൊരുവിധ അധികാരവുമില്ലാതെയാണ് ഐടി സെക്രട്ടറി യുഎസ് കമ്പനിയായ സ്പ്രിങ്ഗ്ലറുമായി കരാറിലേര്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍, സ്പ്രിങ്ഗ്ലര്‍ കമ്പനി, ഐടി സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ഡേറ്റാ അപ് ലോഡ് ചെയ്യുന്നതു തടയണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടു

കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന്; ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി

21 April 2020 2:32 PM GMT
ഓണ്‍ലൈനായി കേസുകളില്‍ ഹാജരാകുന്നതിന് ഇ-ഫയലിംഗ് നടത്തണമെങ്കില്‍ ഓഫീസിലെത്തണമെന്ന ആവശ്യമാണ് അഭിഭാഷക അസോസിയേഷന്‍ ഉന്നയിച്ചത്. അതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

സ്പ്രിങ്ഗ്ലര്‍ കരാര്‍ വിവാദം: കൊവിഡ് എപ്പിഡെമിക് ഡേറ്റ എപ്പിഡെമിക്ക് ആകരുതെന്ന് ഹൈക്കോടതി

21 April 2020 8:04 AM GMT
കാര്യങ്ങളില്‍ കൃത്യത വരാതെ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് ഡേറ്റാ കെമാറാരുതെന്നൂം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും എന്തിനാണ് മറ്റൊരു കമ്പനിയെ ഡേറ്റയുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ചതെന്നും ഹൈക്കോടതി ചോദിച്ചു.സംസ്ഥാനത്തിന് സ്വന്തമായിട്ട് ഐടി വിഭാഗമുണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡേറ്റയില്‍ ചോര്‍ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു

കൊവിഡ് : സാമ്പത്തിക സഹായം ആവശ്യമായ അഭിഭാഷകര്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍

17 April 2020 2:45 PM GMT
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് സഹായധനം നല്‍കുന്നതിന് ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ബാര്‍ കൗണ്‍സില്‍ കോടതിയില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ബോധ്യപ്പെടുത്തിയത്.

കൊവിഡ് വിവര ശേഖരണം: സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹരജി

17 April 2020 2:34 PM GMT
ഹരജി നാളെ കോടതി പരിഗണിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സ്പ്രിംഗ്ലര്‍ ബാംഗ്ലൂര്‍ റീജ്യണല്‍ ഓഫിസിലുള്ള സ്പ്രിംഗ്ലര്‍ കമ്പനി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കരാര്‍ പ്രകാരം ഐടി കമ്പനിയുമായി നടത്തിയിട്ടുള്ള പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്മ്യുനിറ്റി കിച്ചന്‍ പോലിസ് അടപ്പിച്ച നടപടി; ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

7 April 2020 1:09 PM GMT
കമ്മ്യുനിറ്റി കിച്ചന്‍ നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സമാന്തരമായി നടത്തിവന്ന യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂനിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹരജിക്കാരെ കൂടി കമ്മ്യുനിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

കൊവിഡ്-19 : അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

3 April 2020 7:50 AM GMT
ഇതുവരെ ഇവരുടെ കാര്യങ്ങള്‍ സംസ്ഥാനത്ത് കുഴപ്പമില്ലാതെയാണ് പോകന്നതെന്നാണ് തോന്നുന്നതെന്നും ഹൈക്കോടതി നീരീക്ഷിച്ചു. അതിഥി ാെതഴിലാളികള്‍ക്ക് കമ്മ്യൂനിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്.പലയിടങ്ങളിലും ഇവരുടെ കരാറുകാര്‍ തൊഴിലാളികളുടെ ദൈനംദിന ചിലവുകള്‍ നോക്കുന്നുണ്ട്.സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

മദ്യ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

2 April 2020 3:15 AM GMT
ടി എന്‍ പ്രതാപന്‍ എംപി, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ തുടങ്ങിയവരുടെ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

മദ്യത്തിനു ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന്; ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

1 April 2020 2:17 PM GMT
ഐഎംഎ യുടെ പോഷക സംഘടനയായ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സിങിന്റെ ദേശീയ ചെയര്‍പേഴ്‌സന്‍ ഡോ.എന്‍ ദിനേശാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം പിന്‍വലിക്കല്‍ സിന്‍ഡ്രം എന്ന രോഗമുള്ളയാളുകള്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ വഴി മദ്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ചോദ്യം ചെയ്തിരിക്കുന്നത്

കൊവിഡ്-19: വീഡിയോ കോണ്‍ഫ്രന്‍സ് വഴി അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കും; ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്

29 March 2020 4:29 AM GMT
ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രൂപീകരിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന അടിയന്തര പ്രാധാന്യമുള്ള കേസുകളായിരിക്കും പരിഗണിക്കുക.ഇ-മെയില്‍ മുഖേന അനുമതി വാങ്ങണം.അനുമതി ലഭിക്കന്ന പക്ഷം ഓണ്‍ലൈനായി ഹരജി സമര്‍പ്പിക്കാം

കൊവിഡ്-19:നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി

20 March 2020 2:48 PM GMT
പാനായിക്കുളം സ്വദേശിനിയും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥിനിക്കാണ് ക്വാറന്റൈനില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥിനിയെ മാര്‍ച്ച് 17ലെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്

കോവിഡ്-19: ഹൈക്കോടതിയിലും നിയന്ത്രണം

16 March 2020 3:16 PM GMT
ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ അടിയന്തര സ്വഭാവമുള്ള കേസുകളും ജാമ്യ ഹരജികളും മാത്രമായിരിക്കും പരിഗണിക്കുക. മീഡിയേഷന്‍, അദാലത്തുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. കോടതി നോട്ടീസ് പ്രകാരം വരുന്നവരെ മാത്രമേ കോടതിക്കുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു

തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിം കോടതി

6 March 2020 6:54 AM GMT
വോട്ടര്‍ പട്ടികയില്‍ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കല്‍: രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു

5 March 2020 2:22 PM GMT
കേസ് പരിഗണിച്ച കോടതി ബാങ്കിനെ നിര്‍ബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഉത്തരവിറക്കി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമായുള്ള ലയനം അംഗീകരിച്ചിരുന്നു

ഗുരുതര ആരോഗ്യ പ്രശ്‌നം നേരിടുന്നു;ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്‍ കോടതിയില്‍

2 March 2020 2:44 PM GMT
ഈ മാസം അഞ്ചിന് ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തേടി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നിരവധി തവണ പരോള്‍ അനുവദിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തന്‍

വിവരാവകാശ അപേക്ഷ ഫീസ് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേന വേണമെന്ന്;ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

25 Feb 2020 10:41 AM GMT
വിദേശ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.വിവരാവകാശ നിയമം പ്രകാരം അപേക്ഷാഫീസും രേഖകള്‍ക്കുള്ള ചെലവും അടയ്്ക്കുന്നതിന് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര മന്ദ്രാലയം ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവുകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
Share it