Big stories

കൊവിഡ്:സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ നിരക്ക്; മൂന്നു ദിവസത്തിനകം തീരുമാനമെന്ന് സര്‍ക്കാര്‍

എവിടെയൊക്കെ ചികില്‍സയ്ക്കായി ബെഡുകള്‍, ഓക്‌സിജന്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് കൊവിഡ് രോഗികള്‍ക്ക് അറിയാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി.ആശുപത്രിയിലെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരെ നിയമിക്കുന്നത് പരിശോധിക്കണം

കൊവിഡ്:സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ നിരക്ക്; മൂന്നു ദിവസത്തിനകം തീരുമാനമെന്ന് സര്‍ക്കാര്‍
X

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എവിടെയൊക്കെ ചികില്‍സയ്ക്കായി ബെഡുകള്‍, ഓക്‌സിജന്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് കൊവിഡ് രോഗികള്‍ക്ക് അറിയാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ സ്‌പെഷ്യല്‍ സിറ്റിംഗിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഇത്തരത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയാല്‍ കൊവിഡ് രോഗികള്‍ക്ക് അത് സഹായകരമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികൡലെയും പകുതി കിടക്കകള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.ചികില്‍സയ്ക്ക് അമിത നിരക്ക് ഈടാന്‍ അനുവദിക്കരുത്.സ്ഥിതി ഗതികള്‍ വളരെ മോശമാണ് ഈ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ തന്നെ വേണ്ടിവരും.എവിടെയൊക്കെ ബെഡുകളും ഓക്‌സിജനും ലഭിക്കുമെന്ന് സാധാരണക്കാരായ രോഗികള്‍ അറിയുന്നില്ല.അത് ഏകോപിപ്പിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണം.

ആശുപത്രിയിലെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരെ നിയമിക്കുന്നത് പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും സര്‍ക്കാര്‍ ആലോചിക്കണം. പിപിഇ കിറ്റുകള്‍ക്കും ഓക്‌സിജനും പല ആശുപത്രികളും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.കൊവിഡ് ചികില്‍സാ നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഹരജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it