- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വിശ്വാസികളല്ലാത്തവര്‍ അമ്പലങ്ങള്‍ ഭരിക്കുമ്പോള്‍ അവരുടെ കണ്ണ് സമ്പത്തില്‍ മാത്രം'; കെ സി വേണുഗോപാല്‍
ആഗോള അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയെന്ന് കെ സി വേണുഗോപാല്‍

കോട്ടയം: ആഗോള അയ്യപ്പ സംഗമം മറ്റൊരു വലിയ കൊള്ളയായി മാറിയിരിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും നിയമസഭയില്‍ പോലും മന്ത്രി കള്ളം പറയുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നാടിനെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വെള്ളപൂശാനാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എന്നാല്‍ ആ സംഗമം തന്നെ വന്‍കൊള്ളയായി മാറി എന്നാണ് മനസിലാക്കുന്നത്. ഇതെല്ലാം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തേണ്ട അവസ്ഥയാണെന്നത് ഗൗരവമായ വിഷയമാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമ്പല നടത്തിപ്പിനായി ചുമതലപ്പെടുത്തിയവര്‍ നടത്തുന്ന കൊള്ള നിയന്ത്രിക്കാന്‍ ഇവിടെ സര്‍ക്കാരില്ല. അവരെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ അവരുടെ കണ്ണ് സമ്പത്തില്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണിതെല്ലാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞതിന്റെ നേരെ വിപരീതമാണ് ഹൈക്കോടതി നിയമിച്ച ഓഡിറ്റ് കമ്മിറ്റി റിപോര്‍ട്ട്. ആര്‍ക്കുവേണ്ടിയാണ് മന്ത്രി കള്ളം പറയുന്നത്? കള്ളങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
ദേവസ്വം ബോര്‍ഡ് നല്‍കുന്ന കണക്കുകള്‍ അതേപടി നിയമസഭയില്‍ അവതരിപ്പിക്കുകയാണോ മന്ത്രി ചെയ്യേണ്ടത്. തെറ്റായ ഉത്തരം ദേവസ്വം ബോര്‍ഡ് നല്‍കിയാല്‍ മന്ത്രി അത് ചോദ്യം ചെയ്യണം, അല്ലാതെ അതേപടി അവതരിപ്പിക്കുകയല്ല ചെയ്യേണ്ടത്. നിയമസഭയില്‍ പറയുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിക്കാണ്. നിയമസഭയില്‍ പോലും മന്ത്രി കള്ളം പറഞ്ഞിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയപ്പോള്‍ മന്ത്രി പറഞ്ഞത് ഗവണ്‍മെന്റാണ് നടത്തുന്നതെന്നാണ്. ഭജന പാടിയതിന് കള്ളക്കണക്കുണ്ടാക്കുക എന്നതൊന്നും കേട്ട് കേള്‍വിപോലുമുള്ള കാര്യമല്ലല്ലോ. അയ്യപ്പ സംഗമത്തിന്റെ മേനി മുഴുവന്‍ സര്‍ക്കാരിനാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനാണ് ഉത്തരവാദിത്തമെന്ന് പറയുന്നു. വിഷയത്തില്‍ മന്ത്രി രാജി വെക്കേണ്ട കാര്യമൊന്നുമില്ല, ഉളുപ്പുള്ളവരല്ലേ രാജി വെക്കുകയുള്ളൂവെന്നും ജനങ്ങള്‍ അടിച്ചു പുറത്താക്കാനിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















