Football

മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ആരാധകര്‍ക്കെതിരേ തുറന്നടിച്ച് ലാമിന്‍ യമാല്‍; 'ഞാന്‍ ഒരു മുസ് ലിം ആണ്

മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ആരാധകര്‍ക്കെതിരേ തുറന്നടിച്ച് ലാമിന്‍ യമാല്‍; ഞാന്‍ ഒരു മുസ് ലിം ആണ്
X

മാഡ്രിഡ്: ഈജിപ്ത് - സ്‌പെയിന്‍ രാജ്യാന്തര സൗഹൃദ മല്‍സരത്തിനിടെ ഒരു വിഭാഗം കാണികള്‍ നടത്തിയ മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരേ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാല്‍. ബാഴ്സലോണ ആര്‍സിഡിഇ സ്റ്റേഡിയത്തില്‍ വച്ച് നടന്ന മല്‍സരത്തിനിടെയായിരുന്നു സംഭവം.

'ഞാന്‍ ഒരു മുസ് ലിം ആണ്, അല്‍ഹംദുലില്ലാഹ്. എതിര്‍ ടീമിനെ ഉദ്ദേശിച്ചാണെങ്കില്‍ പോലും മതത്തെ പരിഹസിക്കുന്നത് ശരിയല്ല. അത് തികഞ്ഞ അജ്ഞതയും വംശീതയുമാണെന്ന്. ഫുട്‌ബോള്‍ എന്നത് ആസ്വദിക്കാനുള്ളതാണ്, മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കാനുള്ളതല്ല.' താരം തന്റെ സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ചു. എതിര്‍ ടീമിനെ ലക്ഷ്യം വച്ച് നടത്തിയ പരാമര്‍ശങ്ങളാണെങ്കിലും അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും 18-കാരന്‍ കുറുച്ചു.

മല്‍സരം ആരംഭിക്കുന്നതിന് മുമ്പായി ദേശീയ ഗാനം ആലപിച്ച സമയത്തും ആരാധകര്‍ കൂകിവിളിച്ചിരുന്നു. ശേഷം താരങ്ങള്‍ ഇടവേള സമയത്ത് മൈതാനത്ത് പ്രാര്‍ത്ഥന നടത്തിയപ്പോഴും അനാഥര്‍ അധിക്ഷേപം തുടര്‍ന്നിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ കറ്റാലന്‍ പോലിസ് അന്വേഷണം നടത്തിവരുകയാണ്.

'ആദ്യ മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ തന്നെ മല്‍സരം തടയേണ്ടതായിരുന്നു'; സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചുകൊണ്ട് കാറ്റാലന്‍ കായിക മന്ത്രി ബെര്‍ണീ അലവറസ് പറഞ്ഞു. വംശീയ അധിക്ഷേപത്തെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ശക്തമായി അപലപിച്ചു.







Next Story

RELATED STORIES

Share it