Kerala

ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം; ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് ഗണ്‍മാനെ മര്‍ദിച്ചു

ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം; ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് ഗണ്‍മാനെ മര്‍ദിച്ചു
X

മലപ്പുറം: വണ്ടൂരില്‍ ഡോ.ശശി തരൂര്‍ എം പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗണ്‍മാന് പരിക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മര്‍ദിച്ചത്. അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു.

ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിച്ചു എന്നാണ് പരാതി. ഗണ്‍മാന്റെ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടു. ഇതോടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it