- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍. ഇന്ന് രാവിലെയാണ് സ്റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടര്‍ വേഷത്തില്‍ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ന്യൂറോ സര്‍ജന്‍ എന്ന വ്യാജേന യുവതി എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. ചങ്ങനാശേരി പെരുന്ന സ്വദേശിനിയാണ് താനെന്നും പേരൂര്‍ക്കടയിലാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞു. രാവിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കടന്നുകൂടിയ യുവതി സീനിയര്‍ റസിഡന്റായ ന്യൂറോ സര്‍ജന്‍ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. അങ്ങനെ ഒരാള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ സംശയം പറഞ്ഞതോടെ തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ ലിഫ്റ്റില്‍ കയറി കാന്റീനിലും മറ്റും പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പതിനൊന്നരയോടെ വേഷം മാറി പുറത്തിറങ്ങി ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലിസില്‍ ഏല്‍പിക്കുകയായിരുന്നു.
യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പോലിസ് പറഞ്ഞു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലിസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ പറഞ്ഞ പേരും സ്ഥലവും പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്താലേ ശരിയായ വിലാസവും മറ്റും ലഭിക്കുകയുള്ളൂ എന്ന് പോലിസ് പറഞ്ഞു. ഭര്‍ത്താവ് ശ്രീചിത്രയിലാണ് ജോലി ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















