Kerala

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന ഇ ഡി യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഡോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ഹരജിയില്‍ ആരോപിക്കുന്നു

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന ഇ ഡി യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡെപ്യുട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഡോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ഹരജിയില്‍ ആരോപിക്കുന്നു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും തുടര്‍നടികള്‍ സ്റ്റേ ചെണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.കേസിലെ മുഖ്യപ്രതിയായ എം ശിവശങ്കര്‍ ജാമ്യത്തിലിറങ്ങി സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകന്നതിനു ശ്രമിക്കുകയാണ്.കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണം സര്‍ക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ചു കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നിലെന്നും ഹരജിയില്‍ ആരോപിക്കുന്നു. സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്ന മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയും ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it