Kerala

ഇഡിയുടെ സമന്‍സ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്ക് ; ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി

ഐസക്കിന്റെ ഹരജിയില്‍ ഹൈക്കോടതി ഇ ഡിയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തിട്ടില്ല.ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഐസക്കിന്റെ ഹരജി വിശദമായി പരിശോധിക്കണമെന്നും മറുപടി പറയാനാന്‍ സമയം വേണമെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു.

ഇഡിയുടെ സമന്‍സ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്ക് ; ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി
X

കൊച്ചി: ഇ ഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും നടപടികള്‍ തടയണമെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക്.കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇ ഡിയുടെ അധികാരപരിധിയില്‍ പെടില്ലെന്നും തോമസ് ഐസക്ക് ഹൈക്കോടതിയില്‍ വാദം ഉയര്‍ത്തി.ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.സംശയം തോന്നിയാല്‍ ഇ ഡിക്കു ചോദിച്ചു കൂടെയെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ഐസക്കിന്റെ ഹരജി വിശദമായി പരിശോധിക്കണമെന്നും മറുപടി പറയാനാന്‍ സാവകാശം വേണമെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു.തുടര്‍ന്ന് തോമസ് ഐസക്കിന്റെ ഇന്നത്തെ വാദത്തിനു ശേഷം ഹരജി ബുധനാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി.തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ല

ഇ ഡിയുടെ സമന്‍സ് പിന്‍വലിച്ച് തുടര്‍ നടപടികള്‍ തടയണമെന്നും തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.കിഫ്ബിയോ താനോ ഫെമ ലംഘനം ചെയ്തിട്ടുണ്ടോയെന്ന് നിര്‍വചിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് കോടതിയില്‍ അറിയിച്ചു.

കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക്കിന്റെ ആവശ്യപ്പെട്ടു.തോമസ് ഐസക്കിനെ കൂടാതെ മുന്‍ മന്ത്രി കെ കെ ഷൈലജ, മുകേഷ് ഉള്‍പ്പെടെയുള്ള 5 എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചു.ഇഡി ഇടപെടല്‍ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് എംഎല്‍എമാര്‍ ഹരജിയില്‍ ആരോപിച്ചു.ഇഡിയുടേത് അനാവശ്യമായ ഇടപ്പെടലാണെന്നും ഇത് തടയേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it