'വിദേശയാത്രക്കാരുടെ വിവരങ്ങള്‍ പങ്കിടണം'; വിമാനകമ്പനികളോട് കേന്ദ്രം
കോണ്‍ടാക്ട്, പേയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
BY SRF10 Aug 2022 1:47 AM GMT
![വിദേശയാത്രക്കാരുടെ വിവരങ്ങള്‍ പങ്കിടണം; വിമാനകമ്പനികളോട് കേന്ദ്രം വിദേശയാത്രക്കാരുടെ വിവരങ്ങള്‍ പങ്കിടണം; വിമാനകമ്പനികളോട് കേന്ദ്രം](https://www.thejasnews.com/h-upload/2022/08/10/200014-flight1-sixteennine.webp)
X
SRF10 Aug 2022 1:47 AM GMT
ന്യൂഡല്‍ഹി: വിമാനകമ്പനികള്‍ക്ക് അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. കോണ്‍ടാക്ട്, പേയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
കേന്ദ്ര പരോക്ഷ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂര്‍ മുമ്പാണ് ഇത്തരം വിവരങ്ങള്‍ കമ്പനികള്‍ കൈമാറേണ്ടത്. ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറേണ്ടത്.
ഇതില്‍ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ട്രാവല്‍ എജന്‍സി, ബാഗ്ഗേജ് ഇന്‍ഫര്‍മേഷന്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികള്‍ നല്‍കണം.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT