ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടിയേരിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്
ഈ മാസം 30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസിന്റെ നോട്ടീസ്. കഴിഞ്ഞ രണ്ടു തവണയും വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
മാര്‍ച്ച് മാസം 23ന് കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് രണ്ടാംതവണ നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടും വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍.
RELATED STORIES
അമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT