India

'ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല'; റിപോര്‍ട്ടുകള്‍ തള്ളി ദലൈലാമയുടെ ഓഫിസ്

ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല; റിപോര്‍ട്ടുകള്‍ തള്ളി ദലൈലാമയുടെ ഓഫിസ്
X

ന്യൂഡല്‍ഹി: വിവാദ ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ തള്ളി ദലൈലാമയുടെ ഓഫിസ്. ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല. ഈ കാര്യം ഒരു സംശയവും ഇല്ലാതെ സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ദലൈലാമയുടെ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ജെഫ്രി എപ്സ്റ്റീന്റെ പേരില്‍ ആരെങ്കിലുമായോ ദലൈലാമ കൂടിക്കാഴ്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ല എന്നും ഓഫിസ് പ്രതികരിച്ചു. 169 തവണയാണ് എപ്സ്റ്റീന്‍ ഫയല്‍സില്‍ ദലൈലാമയുടെ പേര് പരാമര്‍ശിക്കപ്പെട്ടതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം വന്നിരിക്കുന്നത്.




Next Story

RELATED STORIES

Share it