Kerala

സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധം: വിദേശത്ത് സ്ഥാപനം നടത്തുന്ന കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ചിലരുമായി വാട്സ് ആപ്പ് സന്ദേശങ്ങള്‍ കൈമാറിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്

സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധം: വിദേശത്ത് സ്ഥാപനം നടത്തുന്ന കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തു
X

കൊച്ചി:ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം സ്വദേശിയായ കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തു.

സ്വര്‍ണം കടത്തുന്നതിന് കമ്മീഷനായി ലഭിച്ച ഡോളര്‍ വിദേശത്തേക്ക് കടത്തിയത് സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍ നിന്നും ചോദിച്ചറിഞ്ഞതായാണ് വിവരം. കിരണ്‍ വിദേശത്ത് സ്ഥാപനം നടത്തുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ചിലരുമായി വാട്സ് ആപ്പ് സന്ദേശങ്ങള്‍ കൈമാറിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്.

Next Story

RELATED STORIES

Share it