Kerala

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍

ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍
X

കൊച്ചി: വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ കേടുവരുത്തുകയും ചെയ്ത ആളെ പിടികൂടി. ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിനിയായ പെണ്‍കുട്ടിയോട് ഇയാളെ കുറിച്ച് മോശമായി സുഹൃത്ത് പറഞ്ഞത് പെണ്‍കുട്ടി ചോദിച്ചതിനുള്ള വിരോധം മൂലം ആണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്.

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സഹസികമായാണ് ഞാറക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി എസ് ധര്‍മ്മജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. സബ്ഇന്‍സ്‌പെക്ടര്‍ ഡെന്നി, എഎസ്‌ഐ ഷാഹിര്‍, എസ്‌സിപിഒ സെബാസ്റ്റ്യന്‍, സിപിഒ മാരായ സ്വരാഭ്, ശ്രീകാന്ത്, മിറാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it