Top

You Searched For "question "

പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും

11 March 2020 6:58 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ മുന്‍ പ്രധാനമന്ത...

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും; ശനിയാഴ്ച ഹാജരാകണം

27 Feb 2020 4:25 AM GMT
ഗവര്‍ണറുടെ അനുമതി പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫിസില്‍ വെച്ച് ഇബ്രാംഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.ഈ മൊഴികള്‍ പരിശോധിച്ച ശേഷം ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇബ്രാംഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിനു ശേഷം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറിയിച്ചിരുന്നു.പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനിക്ക് എട്ടു കോടി 25 ലക്ഷം രൂപ മുന്‍കൂര്‍ അനുവദിച്ചു നല്‍കിയെന്നതാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പ്രധാന ആരോപണം

പാലാരിവട്ടം പാലം: ചോദ്യം ചെയ്യലിനു വിജിലന്‍സ് മുമ്പാകെ ഹാജരാകുമെന്ന് ഇബ്രാഹിംകുഞ്ഞ്

13 Feb 2020 6:53 AM GMT
മുമ്പും താന്‍ വിജിലന്‍സിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണയും വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കും.കേസ് അന്വേഷണ ഘട്ടത്തിലാണ്.ഈ സാഹചര്യത്തില്‍ കുടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ കുടുതല്‍ ഒന്നും പറയാനില്ലെന്നും ചോദ്യത്തിന് മറുപടിയായി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാല നിര്‍മാണ അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യുന്നതിന് വിജിലന്‍സ് ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച രാവിലെ 11 ന് പൂജപ്പുരയിലുള്ള വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു

ഭരണഘടനാ വിരുദ്ധ ചോദ്യവുമായി യുപിഎസ്‌സി; കാംപസ് ഫ്രണ്ട് പരാതി നല്‍കി

28 Sep 2019 5:37 PM GMT
രാജ്യത്തെ ഭരണ സംവിധാനത്തെ ശരിയാംവിധം ചലിപ്പിക്കുന്നതിനായി ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്ന ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണ് യുപിഎസ്‌സി എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഭയാനകവും അപലപനീയവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് മൂന്നു മണിക്കുറോളം ചോദ്യം ചെയ്തു

22 Aug 2019 11:49 AM GMT
വിജിലന്‍സിന്റെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.വിജിലന്‍സ് ചോദിച്ച കാര്യങ്ങള്‍ക്ക് സത്യസന്ധമായി താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്ന്് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാലം നിര്‍മാണത്തില്‍ വീഴ്ച വന്നിട്ടുണ്ട്. വീഴ്ചയില്ലാതെ പാലത്തിന് കേടുപറ്റില്ലല്ലോയെന്നും വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.അത് കണ്ടു പിടിക്കാനാണ് അന്വേഷണം നടക്കുന്നത്.അന്വേഷണവുമായി താന്‍ സഹകരിക്കും

കര്‍ദിനാളിനെതിരെ വ്യാജ രേഖ : അന്വേഷണം ശക്തമാക്കി പോലിസ്; വൈദിക സമിതി സെക്രട്ടറിയെ ചോദ്യം ചെയ്തു

17 July 2019 1:01 PM GMT
വ്യാജരേഖയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ എന്തെങ്കിലും അറിയാമോയെന്നായിരുന്നു പ്രധാനമായും ഫാ.കുര്യാക്കോസ്് മുണ്ടാടനോട് അന്വേഷണം സംഘം ചോദിച്ചതെന്നാണ് വിവരം.വ്യാജ രേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ വിരുദ്ധ പക്ഷം നാളെ അതിരൂപതയിലെ വൈദികരോട് ബിഷപ് ഹൗസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്

കര്‍ദിനാളിനെതിരെ വ്യാജരേഖ: പ്രതികളായ വൈദികരെയും ആദിത്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

3 Jun 2019 5:16 PM GMT
വൈദികരുടെ ലാപ് ടോപിന്റെ പരിശോധന തുടരുകയാണ്.വ്യാജ രേഖകള്‍ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളും പോലിസ് പരിശോധിച്ചു. ആദിത്യയുടെ കംപ്യൂട്ടറില്‍ നിന്നും ഫാ. പോള്‍ തേലക്കാട്ടിന് ഇ മെയില്‍ വഴിയാണ് വ്യാജ രേഖകള്‍ അയച്ച് കൊടുത്തതെന്നാണ് പോലിസ് പറയുന്നത്.ഇതോടൊപ്പം ഫാ.ടോണി കല്ലൂക്കാരനും ഇതിന്റെ പകര്‍പ്പ് അയച്ചു. ഫാ. പോള്‍ തേലക്കാട്ട് ഇവ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി. അദ്ദേഹം ഈ രേഖകള്‍ കര്‍ദിനാളിന് കൈമാറുകയും സിനഡില്‍ അവതരിപ്പിക്കുകയായിരുന്നു.

കര്‍ദിനാളിനെതിരെ വ്യജ രേഖ: മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു

8 May 2019 4:55 PM GMT
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഷപ് ഹൗസിലെത്തിയാണ് മാര്‍ ജേക്കബ് മനത്തോടത്തിനെ ചോദ്യം ചെയ്തത്. ഫാ. പോള്‍ തേലക്കാട്ടിലാണ് തന്റെ പക്കല്‍ ഈ രേഖ നല്‍കിയതെന്നും ഇത് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ മാര്‍ ജേക്കബ് മനത്തോടത്ത് അന്വേഷണ സംഘത്തിനോട് പറഞ്ഞതായാണ് വിവരം

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഫാ.പോള്‍ തേലക്കാട്ടിനെ മൂന്നു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു

6 May 2019 10:35 AM GMT
ഇന്ന് രാവിലെ 11 ഓടെയാണ് ആലുവ ഡിവൈഎസ്പി മുമ്പാകെ് ഫാ.പോള്‍ തേലക്കാട്ടില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ഇദ്ദേഹത്തിനൊപ്പം എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടഫി ഫാ.കുര്യാക്കോസ് മുണ്ടാടന്‍.പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിക്കനത്ത്,വൈസ് ചാന്‍സിലര്‍ ബിജു പെരുമായന്‍,ഫാ.അഗസ്റ്റിന്‍ വട്ടോലി എന്നിവരും ഉണ്ടായിരുന്നു
Share it