Kerala

ശിവശങ്കറിനെ ഇന്നും 11 മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടു

ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് ശിവശങ്കറിന് കസ്റ്റംസ് നിര്‍ദേശം നല്‍കിയതായാണ് വിവരം.ഇന്നലെയും ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കുറോളം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതു പ്രകാരം ഇന്ന് രാവിലെ 10.30 ഓടെ കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫിസില്‍ ശിവശങ്കര്‍ ഹാജരാകുകയായിരുന്നു. ഇന്നലെ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വാസ്തവം കണ്ടെത്തുന്നതിനായി ഇന്ന് സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് കാക്കനാട് ജെയിലിലെത്തി ചോദ്യം ചെയ്തിരുന്നു

ശിവശങ്കറിനെ ഇന്നും 11 മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടു
X

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും കസ്റ്റംസ് 11 മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു.ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് ശിവശങ്കറിന് കസ്റ്റംസ് നിര്‍ദേശം നല്‍കിയതായാണ് വിവരം.ഇന്നലെയും ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കുറോളം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതു പ്രകാരം ഇന്ന് രാവിലെ 10.30 ഓടെ കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫിസില്‍ ശിവശങ്കര്‍ ഹാജരാകുകയായിരുന്നു.

ഇന്നലെ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വാസ്തവം കണ്ടെത്തുന്നതിനായി ഇന്ന് സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് കാക്കനാട് ജെയിലിലെത്തി ചോദ്യം ചെയ്തിരുന്നു.കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ഇന്നലെയും ഇന്നുമായി ചോദ്യം ചെയ്തത്. ഡിപ്ലോമാറ്റിക് ബാഗിലൂടെ എത്തിച്ച ഈന്തപ്പഴത്തിന്റെ മറവിലും സ്വപ്നയടക്കം അറസ്റ്റിലായവര്‍ സ്വര്‍ണകടത്ത് നടത്തിയോയെന്നതു സംബന്ധിച്ചാണ് കസ്റ്റംസ് പ്രധാനമായും ശിവശങ്കറിനോട് ആരായുന്നതെന്നാണ് വിവരം.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരങ്ങളില്‍ നിന്നും മായ്ക്കപ്പെട്ടിരുന്ന വിവരങ്ങള്‍ അന്വേഷണം സംഘം വീണ്ടെടുത്തിരുന്നു. ഇതിലെ ചില നിര്‍ണായകമായ വാടസ് അപ്പ് സന്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ശിവശങ്കറിനെയും സ്വപ്നയെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.വാട്സ് അപ്പ് ചാറ്റില്‍ പറയുന്ന സാമ്പത്തിക ഇടപാടുകളും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.ഇത് സംബന്ധിച്ച് ഇന്നലെ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വസ്തുത കണ്ടെത്തുന്നതിനാണ് സ്വപ്നയെയും കസ്റ്റംസ് ചോദ്യം ചെയ്തതെന്നാണ് വിവരം

Next Story

RELATED STORIES

Share it