Home > question
You Searched For "question"
ഡോളര്‍കടത്ത്: യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്യും; പ്രമുഖ രാഷ്ട്രീയ നേതാവിനെ ഉടന്‍ ചോദ്യം ചെയ്യും
1 Jan 2021 6:01 AM GMTഇതിനായി രണ്ടു ഡ്രൈവര്‍മാരോട് തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കി. കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതിനിടയില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറാടെത്തു കഴിഞ്ഞു.സ്വപ്ന സുരേഷും പി എസ് സരിത്തും നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനായ വ്യക്തിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി
13 Nov 2020 3:18 PM GMTസ്വര്‍ണ കടത്തു കേസില്‍ ശിവശങ്കരനുള്ള പങ്കിനെക്കുറിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിട്ടുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ പങ്കാളിത്തം കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നുമുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി
മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം
7 Nov 2020 5:50 AM GMTവിദേശത്ത് നിന്നും കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുന്നതിനാണ് മന്ത്രി കെ ടി ജലീലിനോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. മന്ത്രിയുടെ ഗണ്മാനെയും കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തുവെന്ന റിപോര്‍ടും പുറത്തുവന്നിട്ടുണ്ട്
ലൈഫ് മിഷന്‍: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു
22 Oct 2020 1:56 PM GMTയൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കമ്മീഷന് നല്‍കിയതായി സന്തോഷ് ഈപ്പന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു
ലൈഫ് മിഷന്‍: അന്വേഷണവുമായി സിബി ഐ മുന്നോട്ട്; യൂണിടാക് എംഡിയെ വീണ്ടും ചോദ്യം ചെയ്യുന്നു
16 Oct 2020 6:14 AM GMTകൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്നത്. നേരത്തെയും സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു.ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് എഫ്സിആര്‍എ ലംഘനം അടക്കം ക്രമക്കേട് നടന്നുവെന്നാരോപിച്ച് നേരത്തെ സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ലൈഫ് മിഷന്‍ സിഇഒയ്ക്കെതിരെയുള്ള അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്
ശിവശങ്കറിനെ ഇന്നും 11 മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടു
10 Oct 2020 5:37 PM GMTചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് ശിവശങ്കറിന് കസ്റ്റംസ് നിര്‍ദേശം നല്‍കിയതായാണ് വിവരം.ഇന്നലെയും ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കുറോളം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതു പ്രകാരം ഇന്ന് രാവിലെ 10.30 ഓടെ കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫിസില്‍ ശിവശങ്കര്‍ ഹാജരാകുകയായിരുന്നു. ഇന്നലെ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വാസ്തവം കണ്ടെത്തുന്നതിനായി ഇന്ന് സ്വപ്ന സുരേഷിനെയും കസ്റ്റംസ് കാക്കനാട് ജെയിലിലെത്തി ചോദ്യം ചെയ്തിരുന്നു
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ നടന്ന വെടിവെയ്പ് കേസ്: രവി പൂജാരിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി എടിഎസ് കോടതിയില്‍
29 Sep 2020 5:45 AM GMTനടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെയാണ് വെടിവെയ്പുണ്ടായത്.കേസുമായി ബന്ധപ്പെട്ട് രവി പുജാരിയെ ചോദ്യം ചെയ്യുന്നതിനായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) എറണാകുളത്തെ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച രവി പൂജാരി ഇപ്പോള്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്
സ്വര്‍ണക്കടത്ത്: ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് ആവര്‍ത്തിച്ച് സ്വപ്‌ന സുരേഷ്;മുന്‍കൂര്‍ ജാമ്യത്തിന് നീക്കവുമായി ശിവശങ്കര്‍
25 July 2020 5:06 AM GMTകേസില്‍ ഇന്നലെ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് എന്‍ ഐ എ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോടാണ് ഇത്തരത്തില്‍ സ്വപ്ന മൊഴി നല്‍കിയതെന്ന് വിവരമാണ് പുറത്തു വരുന്നത്. നേരത്തെ എന്‍ ഐ എ ചോദ്യം ചെയ്തപ്പോഴും സ്വപ്ന സുരേഷ് ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരത്തിലാണ് മൊഴി നല്കിയതത്രെ.എന്നാല്‍ ഈ വിവരം എന്‍ ഐ എ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല
സ്വര്‍ണക്കടത്ത്: ശിവശങ്കരന്റെ മൊഴി കസ്റ്റംസ് രേഖപെടുത്തും
9 July 2020 5:22 AM GMTസ്വര്‍ണകടത്തുമായി ശിവശങ്കരന് ബന്ധമുള്ളതായി കസ്റ്റംസിന് ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ കള്ളക്കടത്തു കേസില്‍ പ്രധാന കണ്ണികളിലൊരാളായ സ്വപ്ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് തെളിവു ലഭിച്ചിട്ടുണ്ട് ഈ സാഹചര്യത്തിലാണ് ശിവശങ്കരന്റെ മൊഴി കസ്റ്റംസ് രേഖപരെടുത്തുന്നത്. ഇന്നോ നാളെയോ തന്നെ ഇദ്ദേഹത്തിന്റെ മൊഴി രേഖപെടുത്തുമെന്നാണ് വിവരം.സ്വര്‍ണകടത്തിനായി സ്വപ്ന സുരേഷും സരിത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജപ്പെടുത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്