മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസ്: സ്വപ്‌നയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചനാ കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ ഇന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. എറണാകുളം പോലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഗൂഢാലോചനാ കേസില്‍ നേരത്തെ രണ്ടുതവണ ഹാജരാവാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ ഹാജരായിരുന്നില്ല. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് എത്താനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസാണ് മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തിയതിന് കേസെടുത്തിരിക്കുന്നത്. സ്വപ്‌ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. കേന്ദ്രസുരക്ഷ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ സ്വപ്‌ന ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര് തെങ്കാശിയില്...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT