കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ നടന്ന വെടിവെയ്പ് കേസ്: രവി പൂജാരിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി എടിഎസ് കോടതിയില്‍
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെയാണ് വെടിവെയ്പുണ്ടായത്.കേസുമായി ബന്ധപ്പെട്ട് രവി പുജാരിയെ ചോദ്യം ചെയ്യുന്നതിനായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) എറണാകുളത്തെ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച രവി പൂജാരി ഇപ്പോള്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിനായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) എറണാകുളത്തെ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിച്ചേക്കും.നേരത്തെ വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച രവി പൂജാരി ഇപ്പോള്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്. കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവിടെയത്തി രവി പൂജാരിയ ചോദ്യം ചെയ്യാനാണ് എടിഎസിന്റെ നീക്കം.
ആദ്യം ലോക്കല്‍ പോലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിനും തുടര്‍ന്ന് എടിഎസിനും കൈമാറുകയായിരുന്നു.രവി പൂജാരിയെക്കൂടി ചോദ്യം ചെയ്തതിനു ശേഷം കേസില്‍ എടിഎസ് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചേക്കും.ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസ് മാത്രമല്ല രവി പൂജാരിയുടെ പങ്ക് സംശയിക്കുന്നു മറ്റു ചില കേസുകളില്‍ കൂടി ഇയാളെ ചോദ്യം ചെയ്യാനാണ് എടിഎസ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം.
RELATED STORIES
ഷര്‍ട്ട് നല്‍കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT