You Searched For "kochi"

കൊച്ചി ഓപറേഷന്‍ ബ്രേക്ക് ത്രൂ മുന്നോട്ട്; ആദ്യ ഘട്ടം മാര്‍ച്ച് 31നകം പൂര്‍ത്തിയാകും

24 Jan 2020 12:38 PM GMT
കൊച്ചി നഗരത്തിലെ കനാലുകളിലും ഓടകളിലും വെള്ളമൊഴുക്കിന് ഭംഗമുണ്ടാക്കുന്ന തടസങ്ങള്‍ നീക്കുന്ന ജോലിയാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂ വഴി പുരോഗമിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 21ലെ മഴയെ തുടര്‍ന്ന് കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂ പദ്ധതി ആവിഷ്‌കരിച്ചത്. 21ന് ഒറ്റരാത്രിയിലെ ഓപ്പറേഷനിലൂടെ നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിച്ചിരുന്നു. ഓടകളിലെയും കനാലുകളിലെയും തടസങ്ങള്‍ നീക്കിയും വെള്ളം പമ്പു ചെയ്ത് ഒഴുക്കിയുമാണ് നഗരത്തെ സാധാരണനിലയിലെത്തിച്ചത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ തുടര്‍നടപടികള്‍ ആവിഷ്‌കരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു;സ്രവത്തിന്റെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും

24 Jan 2020 10:19 AM GMT
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്ക് ചൈനയില്‍ പോകാറുള്ളതാണ് ഇദ്ദേഹം.അടുത്തിടെ അവിടെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് ഇദ്ദേഹം തിരിച്ചെത്തിയത്എത്തിയത്.ചൈനയില്‍ നിന്നും ബാംഗ്ലൂരിലെത്തിയ യുവാവിനെ അവിടെ വെച്ചാണ് പനി ബാധിച്ചത്.തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് എറണാകുളത്തേയ്ക്ക് പോന്നത്.തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു

രാജ്യാന്തര ട്രാവല്‍മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കം

24 Jan 2020 3:02 AM GMT
ഏഴു രാജ്യങ്ങളില്‍ നിന്നും, ഇരുപത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറ്റിയിരുപതിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് മേള ഒരുക്കിയിട്ടുള്ളത്.കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്നാട്, ഡല്‍ഹി, അരുണാച്ചല്‍ പ്രദേശ്, കര്‍ണാടക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവിലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും.പങ്കാളിത്ത സംസ്ഥാനമെന്ന നിലയിലാണ് കര്‍ണാടക മേളയില്‍ പങ്കെടുക്കുന്നത്. പങ്കാളിത്ത രാജ്യങ്ങളെന്ന നിലയില്‍ അബുദാബിയുടേയും, മലേസ്യയുടേയും സജീവ സാന്നിധ്യമുണ്ട്

കത്തിയുമായി പോലിസിനെ ആക്രമിച്ച നാലു യുവാക്കള്‍ പിടിയില്‍

24 Jan 2020 2:50 AM GMT
വല്ലാര്‍പാടം ചക്കാലക്കല്‍ വീട്ടില്‍ കൃഷ്ണദാസ് (സോനു-22), മട്ടാഞ്ചേരിയില്‍ കുളത്തിങ്കല്‍ പറമ്പ് അല്‍ത്താഫ് (19), മുളവുകാട് വലിയപറമ്പില്‍ വീട്ടില്‍ ബ്രയാന്‍ ആദം (19), ഇളംകുളം കുളങ്ങരത്തറ വീട്ടില്‍ വിശാല്‍ ബോബന്‍ (18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്

വെടിവെയ്പുണ്ടായ നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ സി ബി ഐ റെയിഡ്

23 Jan 2020 12:56 PM GMT
സിബി ഐ ഹൈദരാബാദ് യൂനിറ്റ് രജിസറ്റര്‍ ചെയ്ത കേസിലായിരുന്നു റെയിഡ്. സിബി ഐ കേസില്‍ പ്രതിയായ വ്യവസായിയില്‍ നിന്നും സിബി ഐ ഓഫിസര്‍ മാരാണെന്ന വ്യാജനേ പണം തട്ടാന്‍ ശ്രമിച്ച രണ്ടു പ്രതികളിലൊരാള്‍ക്ക് ലീന മരിയയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് രാവിലെ ഒമ്പതു മണിക്കാരംഭിച്ച റെയിഡ് ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.ഇവിടെ നിന്നും ബാങ്കിന്റേതടക്കം ഏതാനും രേഖകളും ഇവര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം

സ്‌പോര്‍ട്‌സ് സിറ്റിയുമായി ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്

23 Jan 2020 11:53 AM GMT
എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ രണ്ടേക്കര്‍ സ്ഥലത്താണ് സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 25ന് ഉദ്ഘാടനം ചെയ്യും.ചാംപ്യന്‍മാര്‍ എന്നതിന്റെ സ്പാനിഷ് വാക്കായ 'കാംപിയോനസ്' എന്നാണ് സ്‌പോര്‍ട്‌സ് സിറ്റിക്കു പേര് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാവുന്ന സിന്തറ്റിക് ടര്‍ഫും റോളര്‍ സ്‌കേറ്റിങ് ട്രാക്കും റോളര്‍ ബോള്‍ കോര്‍ട്ടുമാണ് ഒരുക്കിയിക്കുന്നത്. കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച കായിക സൗകര്യങ്ങളൊരുക്കുകയെന്നാണ് സ്‌പോര്‍ട്‌സ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു.

അനധികൃതമായി വില്‍പന നടത്തിയ 500 പായ്ക്കറ്റ് വിദേശ സിഗരറ്റ് എക്‌സൈസ് പിടിച്ചു; നാലു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

23 Jan 2020 10:38 AM GMT
എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു എക്‌സൈസിന്റെ നേതൃത്വത്തല്‍ റെയിഡ് നടത്തിയത്.ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവാദമില്ലാത്തെ സിഗരറ്റുകളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു

സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച ; ഡോ. എം ലീലാവതി അടക്കം ആറ് വനിതകളെ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

22 Jan 2020 4:02 PM GMT
മെട്രോമാന്‍ പത്മവിഭൂഷണ്‍ ഇ ശ്രീധരന്‍ മുഖ്യാഥിതിയായി പങ്കെടുക്കം. രജത ജൂബിലിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറ് വനിതകളെ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. പ്രമുഖ എഴുത്തുകാരിയും സാഹിത്യനിരൂപകയുമായ ഡോ. എം. ലീലാവതി,അംബിക പിള്ള, സിനിമാതാരം മംമത മോഹന്‍ദാസ്, വ്യവസായ പ്രമുഖ ഷീല ചിറ്റിലപ്പിള്ളി, ജസ്റ്റിസ് കെ കെ. ഉഷ, ഡോ. എന്‍ പി വിജയലക്ഷ്മി എന്നിവര്‍ക്ക് ഇ ശ്രീധരന്‍ അവാര്‍ഡ് സമ്മാനിക്കുമെന്നും ഡോ. പരശുറാം ഗോപിനാഥ് അറിയിച്ചു

വ്യവസായ ഇടനാഴി: ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ് അംഗീകരിച്ചു

22 Jan 2020 7:23 AM GMT
ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.

യൂറോളജിസ്റ്റുകളുടെ ദേശീയ സമ്മേളനം ജനുവരി 23 മുതല്‍ കൊച്ചിയില്‍

21 Jan 2020 4:10 PM GMT
യൂറോളജി ശസ്ത്രക്രിയ രംഗത്തെ ഏറ്റവും പുതിയതായി രൂപംകൊണ്ടിട്ടുള്ള കൃത്യതയേറിയ റോബോട്ടിക് സര്‍ജറികളും, ലേസര്‍ സര്‍ജറികളും ഉള്‍പ്പെടുന്ന നൂതന ചികില്‍സാ സാങ്കേതികവിദ്യകള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാവും. യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് കേരളത്തിലെ യൂറോളജിക്കല്‍ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. 23 ന് വൈകുന്നേരം ആറിന് സീനിയര്‍ യൂറോളജി പ്രഫ: റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്യും

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള കൊച്ചി കോര്‍പറേഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

21 Jan 2020 3:15 PM GMT
കലൂര്‍ ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരം നടത്തുന്നതിനാല്‍ വിനോദ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോര്‍പറേഷന്‍ നല്‍കിയ രണ്ട് നോട്ടീസുകളിന്‍മേലുള്ള നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കൊച്ചി കോര്‍പറേഷന്‍ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെറിന്‍ ഡിസില്‍വയാണ് ഹരജി നല്‍കിയത്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലനെയും താഹയെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു

21 Jan 2020 11:52 AM GMT
നാളെ മുതലാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.നിലവില്‍ ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നാളെ രാവിലെ 11 ന് ഇരുവരെയും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എയുടെ ആവശ്യം. എന്നാല്‍ ഇതിനെ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തു.എന്നാല്‍ പ്രതികളില്‍ നിന്നും മാവോവാദവുമായി ബന്ധപ്പെട്ട ബുക്ക്‌ലെറ്റുകളും മറ്റു പിടിച്ചെടുത്തിട്ടുള്ളതായി കോടതി നിരീക്ഷിച്ചു.ഇവ എങ്ങനെ പ്രതികളുടെ കൈവശം എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.തുടര്‍ന്നാണ് ഇരുവരേയും ആറു ദിവസം എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്

സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിക്കുന്നതിന്റെ മറവില്‍ കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

21 Jan 2020 4:21 AM GMT
കണ്ണൂര്‍, താഴെചൊവ്വ, നാലകത്തു വീട്ടില്‍, ജോമോന്‍ (32)നെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പാലാരിവട്ടം പോലിസും,എസ്ഒജിയും ചേര്‍ന്ന് തമ്മനം സംസ്‌ക്കാര ജംങ്ഷന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.ഇലവുങ്കല്‍ റോഡിലെ ഇയാളുടെ താമസ സ്ഥലത്തു നിന്നും 700 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു

നാല് ദിവസമായി കൊച്ചി മെട്രോ തൂണിന് മുകളില്‍ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ ഒടുവില്‍ അഗ്നി ശമന സേന സാഹസികമായി രക്ഷപെടുത്തി

19 Jan 2020 1:26 PM GMT
മനുഷ്യനായാലും മൃഗമായാലും ജീവനുകള്‍ക്ക് എല്ലാം ഒരേ വിലയാണെന്ന് സന്ദേശം പകരുന്നതു കൂടിയായിരുന്നു പൂച്ചക്കുട്ടിയെ രക്ഷപെടുത്തല്‍.മെട്രോ തൂണിനും ഗര്‍ഡറിനുമിടയിലുള്ള ഭാഗത്ത് അകപ്പെട്ട പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേനയും കൊച്ചിമെട്രോ അധികൃതരുടെയുമൊപ്പം മൃഗസ്‌നേഹികളുടെയും കൂട്ടായ പരിശ്രമത്തിനാണ് കൊച്ചി നഗരം സാക്ഷ്യംവഹിച്ചത്

പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍: കനിമൊഴി എംപി

17 Jan 2020 1:43 PM GMT
രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യത്തെയും ശ്രേഷ്ഠതയെയും തകര്‍ക്കുകയാണ് ലക്ഷ്യം. ഒരു പ്രത്യേക സമുദായത്തിനെതിരെ മാത്രമുള്ള നിയമമല്ലിത്. രാജ്യത്തെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്കെതിരെയുള്ള നിയമമായാണ് ഇതിനെ കാണേണ്ടത്. രാജ്യം മുഴുവനും ഈ നിയമം ബാധിക്കുമെന്നും കനിമൊഴി പറഞ്ഞു.വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്നാണ് മോദി പറയുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാരെയും ഒരു പോലെ കാണ്ടേണ്ട ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്. വസ്ത്രവും മതവും ആചാരങ്ങളും നോക്കി ജനങ്ങളെ വിഭജിച്ച ജര്‍മ്മനിയിലെ ചരിത്രമാണ് ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുന്നത്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; അലനെയും താഹയെയും അടുത്തമാസം 17 വരെ കൊച്ചി എന്‍ ഐ എ കോടതി റിമാന്റു ചെയ്തു

16 Jan 2020 6:35 AM GMT
വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിലേക്കാണ് ഇവരെ റിമാന്റു ചെയ്തിരിക്കുന്നത്.ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കോടതിയില്‍ എന്‍ ഐ എ അന്വേഷണം സംഘം അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ നാളെ കോടതി വാദം കേട്ട് വിധി പ്രഖ്യാപിക്കും

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; അലനെയും താഹയെയും ഇന്ന് കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും

16 Jan 2020 5:33 AM GMT
രാവിലെ 11 ഓടെ ഇരുവരെയും കോടതിയില്‍ എത്തിക്കുമെന്നാണ് വിവരം. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു.കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.തുടര്‍ന്ന ആദ്യമായിട്ടാണ ്‌കേസ് എന്‍ ഐ എ കോടതി പരിഗണിക്കുന്നത്.

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു

15 Jan 2020 7:41 AM GMT
പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്‍റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്.

കൊച്ചിയില്‍ ആനക്കൊമ്പുമായി അഞ്ചു പേര്‍ പിടിയില്‍

14 Jan 2020 12:20 PM GMT
റോഷന്‍ രാംകുമാര്‍(29), എറണാകുളം എരൂര്‍ സ്വദേശിഷെബിന്‍ ശശി(28)ഇരിങ്ങാലക്കുട സ്വദേശി ടി എം മിഥുന്‍(26), പറവൂര്‍ സ്വദേശി ടി എ സനോജ്(30) പറവൂര്‍ ചേന്ദമംഗലം സ്വദേശി കെ ആര്‍ ഷെമീര്‍(36) എന്നിവരാണ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകള്‍,നോട്ടെണ്ണു മെഷീന്‍, കത്തികള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ജാസ്മിന്‍ ടവറിലെ റോഷന്‍ രാംകുമാറിന്റെ അപാര്‍ടുമെന്റില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചത്.പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്

കൃതി രാജ്യാന്തര പുസ്തകോല്‍സവം ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍

14 Jan 2020 8:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 6-ന് കൃതി 2020 ഉദ്ഘാടനം ചെയ്യും.230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുള്ള 150-ല്‍പ്പരം പ്രസാധകര്‍.പ്രതിഭാറായ്, ഭൈരപ്പ, കെ. ശിവ റെഡ്ഡി, കനല്‍മൈന്തന്‍, വെങ്കിടാചലപതി, പി. സായ്നാഥ് തുടങ്ങിയവരും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും പങ്കെടുക്കുന്ന വൈജ്ഞാനികോത്സവം. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകള്‍.യക്ഷഗാനം, നാടകം, കഥകളി, നാടന്‍പാട്ട്, സംഗീതപരിപാടികള്‍, ഇരട്ടത്തായമ്പക, കഥാപ്രസംഗം തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികള്‍

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്റെ പ്രമേയം

13 Jan 2020 2:25 PM GMT
പ്രമേയത്തിനായി ഇടത് വലത് മുന്നണിയിലെ കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നിന്നപ്പോള്‍ ് ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി കൗണ്‍സില്‍ ബഹിഷ്‌കരിച്ചു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ പറഞ്ഞു

മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍ വിജയകരം; യാതൊരു നാശനഷ്ടവുമില്ലെന്ന് ജില്ലാ കലക്ടറും ഐ ജിയും

11 Jan 2020 8:18 AM GMT
എല്ലാ വിഭാഗങ്ങളും കൃത്യമായ ഏകോപനത്തിലുടെ പ്രവര്‍ത്തിച്ചു.രണ്ടു ഫ്‌ളാറ്റു സമുച്ചയങ്ങളും സ്‌ഫോടനത്തില്‍ തകര്‍ത്തതിലുടെ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റ് അതിന്റെ കോംപൗണ്ടില്‍ തന്നെ വീഴ്ത്താന്‍ സാധിച്ചു.ഒരു ഭാഗം പോലും കായലില്‍ പതിച്ചില്ല.ആല്‍ഫ സെറിന്റെ ഒരു ടവര്‍ കോംപണ്ടില്‍ തന്നെ വീഴത്താന്‍ സാധിച്ചു.എന്നാല്‍ രണ്ടാമത്തെ ടവറിന്റെ കുറച്ച്് ഭാഗം കായലില്‍ പതിച്ചിട്ടുണ്ട്. അത് അറിഞ്ഞുകൊണ്ടു തന്നെ കായലില്‍ പതിപ്പിച്ചതാണ്. കാരണം. ഇതിനു സമീപത്തെ വീടുകള്‍ക്ക്് നാശ നഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്നും കലക്ടര്‍ വ്യക്തമാക്കി.സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായ പ്രകമ്പനവും സുരക്ഷിതമാണെന്നാണ് വിലയിരുത്തുന്നത്

പരസ്പരം അറിയാനും അടുക്കാനും നാളെ 'ഓപ്പണ്‍ മസ്ജിദ് ഡേ' യുമായി കൊച്ചി ഗ്രാന്‍ഡ് മസ്ജിദ്

9 Jan 2020 10:39 AM GMT
നാളെ ഉച്ചക്ക് 12.30 നു നടക്കുന്ന ജുമുഅ നമസ്‌കാരത്തിനു സാക്ഷികളാകാന്‍ വിശ്വാസികളോടൊപ്പം ഇതര മതനേതാക്കളും പൗരപ്രമുഖരും മസ്ജിദിലെത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മാര്‍ ക്രിസ്റ്റമോസ് മെത്രാപ്പോലീത്ത, സ്വാമി ശിവസ്വരൂപാനന്ദ്, ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ പങ്കെടുക്കും

ആഗോള നിക്ഷേപക സംഗമം 'അസെന്‍ഡ് കേരള 2020' ന് നാളെ കൊച്ചിയില്‍ തുടക്കം

8 Jan 2020 5:19 AM GMT
100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍ എന്നിങ്ങനെ വിവിധ പദ്ധതികളുടെ നിരയാണ് തയ്യാറാകുന്നത്. ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.ആഗോള വ്യവസായ പ്രമുഖര്‍, വിജയികളായ സംരംഭകര്‍, വ്യാവസായിക പരിഷ്‌ക്കരണത്തിന് പ്രോല്‍സാഹനം നല്‍കുന്ന വ്യക്തികള്‍ എന്നിവരുടെ കാഴ്ചപ്പാടില്‍ സംസ്ഥാനത്തെ ബിസിനസ് നടത്തിപ്പിനെ വിശകലനം ചെയ്യും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയില്‍

6 Jan 2020 11:36 AM GMT
നാളെ രാവിലെ 9.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനമാര്‍ഗം യാത്രതിരിക്കും.

ക്രിസ്മസ്--പുതുവല്‍സര സീസണില്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത് 10 ലക്ഷം യാത്രക്കാര്‍; ഇനി മുതല്‍ ആഴ്ചയില്‍ പൊതുഗതാഗത ദിനം

3 Jan 2020 2:28 AM GMT
ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണത്തില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ പഴങ്കഥയാക്കിയാണ് ബുധനാഴ്ച ഒന്നേകാല്‍ ലക്ഷം ആളുകള്‍ മെട്രോയില്‍ യാത്ര ചെയ്തത്. ഡിസംബര്‍ 20 മുതല്‍ ജനുവരി ഒന്ന് വരെ 10,40,799 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. 28ന് 90,332 യാത്രക്കാരും പുതുവല്‍സര രാവില്‍ 84,957 പേരും സഞ്ചരിച്ചു

ഇന്ന് മുതല്‍ കൊച്ചിയില്‍ പൂക്കാലം

3 Jan 2020 2:11 AM GMT
അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ളവര്‍ ഷോ ഇന്ന് എറണാകുളം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഇന്നു മുതല്‍ 12വരെയാണ് പ്രദര്‍ശനം. ആറ് പവലിയനുകളിലായി റോസ, ഓര്‍ക്കിഡ്, ചെമ്പരത്തി, കള്ളിച്ചെടികള്‍, ടോപ്പിയറി, ഇന്‍ഡോര്‍ പ്ലാന്റ്സ് എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ പവലിയനുകള്‍ക്കും അനുയോജ്യമായ പ്രത്യേക പശ്ചാത്തലങ്ങള്‍ ഒരുക്കിയാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരം ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി ഒരുക്കിയ പ്രത്യേക പവലിയനും മേളയുടെ ആകര്‍ഷണമാണ്

പൗരത്വ നിയമ ഭേദഗതി: വിജയം വരെ പോരാട്ടം തുടരുമെന്ന് ജിഗ്‌നേഷ് മേവാനി

2 Jan 2020 4:20 AM GMT
പൗരത്വ നിയമം എന്ന കരിനിയമത്തിനെതിരെ ആദ്യ പോരാട്ടം നടന്നത് കേരളത്തില്‍ നിന്നാണ്. നിയമത്തിനെതിരെ ആദ്യമായി സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തതും കേരളത്തില്‍ നിന്നാണ്. ഇക്കാര്യങ്ങളില്‍ കേരളം വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യത്താദ്യമായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ ഗുജറാത്തില്‍ നിയമത്തിന് അനുകൂലമായ പ്രമേയം പാസാക്കാനാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. ചരിത്രപരമായ തീരുമാനമാണ് കേരള നിയമസഭയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു

പുതുവര്‍ഷത്തില്‍ ആദ്യം ദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

2 Jan 2020 4:10 AM GMT
ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം നാലാം ഓണ ദിവസം 1.5 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇന്നലെ തീരക്ക് വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ നേരിട്ട് നല്‍കേണ്ടി വന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധക്കടല്‍ ; റാലിയില്‍ അണിനിരന്ന് ലക്ഷങ്ങള്‍

1 Jan 2020 10:56 AM GMT
വിവിധ മുസ്ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നും വൈകുന്നേരം നാലോടെയാണ് എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് പ്രതിഷേധ റാലി ആരംഭിച്ചത്്.ദേശീയ പതാകകളും പ്ലക്കാര്‍ഡുകളും കൈയിലേന്തി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യം വിളികളുമായാണ് ആളുകള്‍ റാലിയില്‍ അണിചേര്‍ന്നത്.പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തന്നെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു

കുതിച്ചുയര്‍ന്ന് കൊച്ചി മെട്രോ; 2019 ല്‍ യാത്ര ചെയ്തത് 1,65,99,020 ആളുകള്‍

31 Dec 2019 1:49 PM GMT
2018 നെ അപേക്ഷിച്ച് 32 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.2018 ല്‍ 1,24,95,884 പേരാണ് യാത്ര ചെയ്ത്. 2019 ല്‍ എത്തിയപ്പോള്‍ ഇത് 1,65,99,020 ആയി ഉയര്‍ന്നു.41 ലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2019 ല്‍ ഉണ്ടായിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി

പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി

31 Dec 2019 10:53 AM GMT
ഫോര്‍ട് കൊച്ചിയിലെ കാര്‍ണിവല്‍ നഗരി പച്ചയണിഞ്ഞാണ് നില്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നവവല്‍സരത്തെ വരവേല്‍ക്കാനെത്തുന്നവര്‍ മൊബൈല്‍ ലൈറ്റുകള്‍ തെളിച്ച് ഹരിത പ്രതിജ്ഞ ചൊല്ലും. പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുത്. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കത്തിക്കുന്നതിനുള്ള കൂറ്റന്‍ പാപ്പാനിയെ ഫോര്‍ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ചു കൊഴിഞ്ഞു

പുതുവല്‍സരാഘോഷം: പാര്‍ടികളില്‍ മയക്കുമരുന്നുപയോഗം നടന്നാല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കൊച്ചി സിറ്റി പോലിസ്

31 Dec 2019 6:21 AM GMT
പാര്‍ടികളിലും ആഘോഷങ്ങളിലും മയക്കുമരുന്ന് വിതരണവും ഉപയോഗവും കര്‍ശനായി വിലക്കിയരിക്കുന്നതായി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇത് ലംഘിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുപയോഗം കണ്ടെത്തിയാല്‍ ആഘോഷം സംഘടിപ്പിക്കുന്ന ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

പൗരത്വം കേന്ദ്ര പട്ടികയില്‍പ്പെട്ട വിഷയം:കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍

30 Dec 2019 2:12 PM GMT
കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കുന്നതിന് സമയക്രമമൊന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ പൗരത്വനിയമത്തിനെതിരായി പ്രമേയം പാസാക്കുന്നത് കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കില്ല. ദേശ താല്‍പര്യമനുസരിച്ചാണ് ഗവണ്‍മെന്റ് നിയമം നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു

ലഹരിമരുന്നുകളുമായി ഡി ജെ പാര്‍ടി നടത്തിപ്പുകാരായ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

30 Dec 2019 12:10 PM GMT
ബാംഗ്ലൂര്‍ വൈറ്റ് സിറ്റി ലേഔട്ടില്‍ അഭയ് രാജ് (25). തൃപ്പൂണിത്തുറ എരൂര്‍ കുരിക്കല്‍ വീട്ടില്‍ നൗഫല്‍ (22) എന്നിവരെയാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്)ഉം മരട് പോലിസും ചേര്‍ന്ന് വൈറ്റില ഭാഗത്ത് നിന്നും പിടികൂടിയത്. അതീവ മാരകമായ 38 എക്സ്റ്റസി പില്‍സും 5 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടിയതായി പോലിസ് പറഞ്ഞു

പൗരത്വ ഭേദഗതി നിയമം; മുസ് ലിം സംഘടനകളുടെ സംയുക്ത റാലിയുംപ്രതിഷേധ സംഗമവും ജനുവരി ഒന്നിന് മറൈന്‍ഡ്രൈവില്‍

30 Dec 2019 10:25 AM GMT
വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും. തുടര്‍ന്ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും
Share it
Top