Latest News

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിൻ്റെ മുൻകൂർ ജാമ്യം തള്ളി

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിൻ്റെ മുൻകൂർ ജാമ്യം തള്ളി
X

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിൻ്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി. കീഴടങ്ങണമെന്നാണ് കോടതി നിർദേശം .

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ വകുപ്പു തല അന്വേഷത്തെ തുടർന്ന് സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച്‌ 24നാണ്‌ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരേ ആരോപണം ഉയർന്നിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് സുകാന്തിനെ പ്രതി ചേർത്ത് കേസെടുത്തത്.

Next Story

RELATED STORIES

Share it