You Searched For "kochi"

കൃതി രാജ്യാന്തര പുസ്തകോല്‍സവം 2020 ഫെബ്രു 6 മുതല്‍ കൊച്ചിയില്‍

22 Nov 2019 4:45 PM GMT
25 കോടി രൂപ വില്‍പ്പനാലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 50,000 ച അടി വിസ്തൃതിയുള്ള പ്രദര്‍ശനശാല. സാഹിത്യോല്‍സവവേദികളായി 5000 ച അടി വീതം വലിപ്പുമുള്ള രണ്ട് വേദികള്‍.ലക്ഷ്യമിടുന്നത് 250 സ്റ്റാളുകള്‍, 150-ലേറെ പ്രസാധകര്‍.രണ്ട് പതിപ്പുകളിലും വന്‍വിജയമായ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ 1.5 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാന്‍ ലക്ഷ്യം.കൃതിക്കായി ഒന്നര കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയെന്നും മന്ത്രി

ശ്വാസകോശവിദഗ്ദ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു

21 Nov 2019 3:25 PM GMT
മെഡിക്കല്‍ റിസര്‍ച്ച് എന്നത് മനുഷ്യരാശിയോടുള്ള സ്‌നേഹത്തിന്റെ പ്രത്യക്ഷ രൂപമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.വ്യക്തമായ ചിന്ത, ശാസ്ത്രീയത, എല്ലാറ്റിനുമുപരിയായി സമൂഹത്തെ സേവിക്കാനുള്ള ശക്തമായ ഇച്ഛാശക്തി എന്നിവ അടിസ്ഥാനമാക്കിയുള്ളതാവണം. ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളെ ബോധവല്‍കരിക്കുന്നതിന് മെഡിക്കല്‍ പ്രഫഷണലിലുള്ളവര്‍ക്ക് സാമൂഹിക ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു

ശ്വാസകോശ രോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം 21 മുതല്‍ കൊച്ചിയില്‍

19 Nov 2019 11:52 AM GMT
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി മൂവായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. സി രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെയും നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സിന്റെയും സംയുക്ത സമ്മേളനമാണിത്.21 ന് വൈകീട്ട് 5.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ദക്ഷിണേന്ത്യന്‍ ദ്വിദിന സമ്മേളനം കൊച്ചിയില്‍

15 Nov 2019 10:55 AM GMT
ഈ മാസം 18, 19 തീയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.ഐ സി എ ഐ ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ഛാജദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഹണം - പുതിയ ഉള്‍ക്കാഴ്ചകള്‍, പുതിയ ഉയരങ്ങള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രതിപാദ്യം

കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി

14 Nov 2019 6:16 AM GMT
70 വര്‍ഷത്തിലേറെയായി കോസ്റ്റ ക്രൂയിസ് ബ്രാന്‍ഡ് ലോകം മുഴുവന്‍ കപ്പലോട്ടം നടത്തുന്നു. ആതിഥേയത്വം, ഭക്ഷണം, സ്‌റ്റൈല്‍, വിനോദം തുടങ്ങിയവയിലെല്ലാം നൂതനമായ ഇറ്റാലിയന്‍ ടച്ച് ചേര്‍ന്നതാണ് കോസ്റ്റയുടെ അവധിക്കാല ക്രൂയിസുകള്‍.സീ വ്യൂ, ബാല്‍ക്കണി, സ്യൂട്ട് എന്നിവയുള്‍പ്പടെ 964 മുറികളാണ് ക്രൂയിസ് കപ്പലിലുള്ളത്. 2,394 അതിഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്

ഇന്ന് ലോക പ്രമേഹ ദിനം;കൊച്ചിയില്‍ 29 ശതമാനം പേര്‍ക്കും അനിയന്ത്രിത ഡയബറ്റീസെന്ന് പഠനം

14 Nov 2019 5:53 AM GMT
അനിയന്ത്രിത ഡയബറ്റീസ് ഏറ്റവും അധികം കണ്ടെത്തിയത് 50-60 പ്രായക്കാര്‍ക്കിടയിലാണ് (ഏതാണ്ട് 35 ശതമാനം). 60-70 വയസുകാരാണ് പിന്നെ വരുന്നത് (33 ശതമാനം). 40-50 വയസിനിടയിലുള്ളവര്‍ 30 ശതമാനം വരും. 20-30 വയസിനിടയിലുള്ളവരിലാണ് ഏറ്റവും കുറവു കണ്ടെത്തിയത് (11 ശതമാനം). 50-60വയസിനിടയിലുള്ളവരില്‍ കുത്തനെ കൂടുന്നുണ്ടെങ്കിലും കൂടുതല്‍ പ്രായമാകുമ്പോള്‍ ഇത് കുറയുന്നുണ്ട്.മോശമായി നിയന്ത്രിക്കുന്ന ഡയബറ്റീസ് സ്ത്രീകളില്‍ 26 ശതമാനുവും പുരുഷന്മാരില്‍ 30 ശതമാനവുമാണ്

ട്രാവല്‍ ടൂര്‍സ് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു

12 Nov 2019 6:24 AM GMT
ഫോറിന്‍ എക്സ്ചേഞ്ചും ലീഷര്‍ ട്രാവലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗകര്യപ്രദമായി ലഭ്യമാകുന്ന രീതിയിലാണ് ട്രാവല്‍ ടൂര്‍സ് സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ട്രാവല്‍ ടൂര്‍സ് ബ്രാന്‍ഡ് ലീഡര്‍ ആനന്ദ് മേനോന്‍ പറഞ്ഞു

കൊച്ചിയിലും പറവൂരിലും നാളെ സ്‌കൂള്‍ അവധി; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

30 Oct 2019 4:59 PM GMT
കൊച്ചി: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ...

കേന്ദ്രീകൃത വോള്‍ട്ടേജ് സംരക്ഷണ സംവിധാനത്തോടു കൂടിയ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സുമായി റിയല്‍ ഗാര്‍ഡ്

29 Oct 2019 5:56 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റോടെയാണ് ഇതു പുറത്തിറക്കിയിരിക്കുന്നതെന്ന് റിയല്‍ ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബി ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വീട്ടിലെ ടിവി, ഫ്രിഡ്ജ്, എസി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ലൈറ്റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വോള്‍ട്ടേജ് സംരക്ഷണം ഉറപ്പു നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഉപകരണത്തിനും വെവ്വേറെ സ്റ്റെബിലൈസറുകള്‍ വാങ്ങുന്ന ചെലവ് ഒഴിവാക്കാനും ഇതു സഹായകമാകും. ഓരോ സ്‌റ്റെബിലൈസറിലും വൈദ്യുതി പാഴാകുന്നത് ഒഴിവാക്കുക വഴി വൈദ്യുത ബില്ലിലും ഇതിലൂടെ ലാഭമുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു

കൊച്ചിയില്‍ വീണ്ടും മഴ കനത്തു; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

23 Oct 2019 7:22 PM GMT
മേനക ജങ്ഷനില്‍ ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം നടന്നിരുന്നില്ല. നഗരത്തിന്റെ മറ്റിടങ്ങളിലാണ് ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ വെള്ളക്കെട്ട് പരിഹരിച്ചത്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി

21 Oct 2019 3:07 PM GMT
ആദ്യത്തെ ഓപ്പറേഷന്‍ കലൂര്‍ സബ് സ്‌റ്റേഷനില്‍ രാത്രി പത്തു മണിക്ക് ആരംഭിക്കും. ഫയര്‍ ഫോഴ്‌സ്, പോലിസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന് കലക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും.

വാട്ടര്‍ മെട്രോ പദ്ധതിക്ക് പാരിസ്ഥിതികാനുമതി

15 Oct 2019 6:15 AM GMT
ജലമെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെഎംആര്‍എല്‍ ആണ് നടത്തുന്നത്. ബോട്ടുകള്‍ നിര്‍മിക്കുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡും. അതിനാല്‍ തന്നെ പൂര്‍ണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിത്.

ടൈ കേരള സംരംഭക സമ്മേളനം നാല്, അഞ്ച് തിയതികളില്‍ കൊച്ചിയില്‍

2 Oct 2019 6:45 AM GMT
യു എസ് ടി ഗ്ലോബല്‍ മുന്‍ സിഇഒ സാജന്‍ പിള്ള ഐ ടി സംരംഭത്തിന്റെ ജൈത്രയാത്ര സംബന്ധിച്ച്‌സംസാരിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വേദികള്‍, സമീപന രീതികള്‍, മികച്ച ടീമിനെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ , കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് സഹായക സ്‌കീമുകള്‍, ഉപഭോക്താക്കളുടെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അളന്ന് പ്രവര്‍ത്തിക്കാന്‍ സംരംഭകരെ സഹായിക്കുന്ന പ്രത്യേക മെന്ററിംഗ് സെഷന്‍ പ്രൊഡക്റ്റ്മാര്‍ക്കറ്റ് ഫിറ്റ് എന്നിവ സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യക്തിഗത പരിശീലനം സൗജന്യമായി നല്‍കുന്ന ടൈ കേരള- കെ പി എം ജി 'സ്റ്റാര്‍ട്ടപ് ക്ലിനിക്കും' നടത്തും.

കൊക്കൂണ്‍ തുടങ്ങി ; സൈബര്‍ സുരക്ഷയില്‍ മലയാളികള്‍ക്ക് അറിവ് കുറവെന്ന് ഡിജിപി

27 Sep 2019 11:37 AM GMT
സൈബര്‍ സുരക്ഷയിലുള്ള അജ്ഞത മാറ്റാനായുള്ള പഠനങ്ങള്‍ നടത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചയും നടക്കുന്നുണ്ടെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും പ്രാവര്‍ത്തികമാക്കണമെന്നും ജനങ്ങള്‍ക്ക് അറിയില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നടന്ന റൊമാനിയന്‍ തട്ടിപ്പ് കേസെന്നും ഡിജിപി വ്യക്തമാക്കി.ചടങ്ങിലെ വിശിഷ്ടാതിഥിയായ സംസ്ഥാന പോലിസ് ചീഫ് ലോക്നാഥ് ബഹ്റക്ക് ഒപ്പം അതിഥികളായി എത്തിയ 26 പേരു ചേര്‍ന്ന് പെരുമ്പറ മുഴക്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്

കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി കേന്ദ്രം അംഗീകരിച്ചു

18 Sep 2019 12:56 PM GMT
തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാന...

ചലച്ചിത്രനടന്‍ സത്താര്‍ അന്തരിച്ചു

17 Sep 2019 1:14 AM GMT
മൂന്നുമാസമായി രോഗബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു. ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.

ടൈക്കോണ്‍ ഒക്ടോബര്‍ 4, 5 തിയതികളില്‍ കൊച്ചിയില്‍

14 Sep 2019 12:59 PM GMT
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ.കിരണ്‍ ബേദി ഉല്‍ഘാടനം ചെയ്യും.' വിന്നിംഗ് സ്ട്രാറ്റജീസ് ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ടൈക്കോണ്‍ സമ്മേളനം ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

മരട് ഫ്ളാറ്റ് സമുച്ഛയം: സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം

12 Sep 2019 10:53 AM GMT
മരട് ഫ് ളാറ്റുടമകളെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തില്‍ മരടിലെ ഫ് ളാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.

പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുത്; പൗരാവകാശ സംഗമം നാളെ കൊച്ചിയില്‍

30 July 2019 2:30 PM GMT
പൗരാവകാശ സംഗമം നടത്തുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന സംഗമം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

(വീഡിയോ) 30 മണിക്കൂര്‍ യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ ദുബയ് വിമാനത്താവളത്തില്‍ -അറ്റകുറ്റപണി തുടരുന്നു

28 July 2019 3:14 PM GMT
വിമാനം എപ്പോള്‍ പുറപ്പെടുമെന്ന്എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്ന് ഈ വിമാനത്തില്‍ നാട്ടിലേക്ക് 10 ദിവസത്തിന് പോകുന്ന തൃശൂര്‍ ഇരിങ്ങാലക്കുടെ സ്വദേശി ഹരി സുകുമാരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി ഓഫിസര്‍മാരടക്കം ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം

25 July 2019 1:17 PM GMT
സ്വന്തം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ പുരാവസ്തു പ്രദര്‍ശനം വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികില്‍സയ്ക്ക് പണം കണ്ടെത്താനാണ് നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റംഷീദ് പുരാവസ്തു പ്രദര്‍ശനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഉമ്മയുടെ ഏകപ്രതീക്ഷയായ റംഷീദിന് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അതോടെ പഠനവും നിലച്ചു. പിന്നീട് സുമനസ്സുകളുടെ സഹകരണത്തോടെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിനും, ചികില്‍സയ്ക്കും വേണ്ടി റംഷീദ് ഇതിനോടകം അമ്പതിലേറെ സ്‌കൂളില്‍ പ്രദര്‍ശനം നടത്തി കഴിഞ്ഞു

ഹാര്‍ട്ട് ഫെയ്‌ല്യര്‍ മരണ നിരക്ക് കാന്‍സറിനേക്കാള്‍ കൂടുതലെന്ന് ഹൃദ്രോഗവിദഗ്ദര്‍

22 July 2019 7:17 AM GMT
കഠിനമായ ഹൃദയാഘാതത്തിന്റെ അനന്തര ഫലമായി ഹാര്‍ട്ട് ഫെയ്‌ല്യര്‍ സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല. ഇരട്ടി ക്ലേശമാണ് ഇവര്‍ക്കുള്ളത്.50 % രോഗികളിലെ മുന്‍കൂട്ടിയുള്ള രോഗ നിര്‍ണ്ണയം സാധ്യമാവുന്നുള്ളൂ.രോഗനിര്‍ണ്ണയത്തിന് മെച്ചപ്പെട്ട പദ്ധതികള്‍ ആവശ്യം

ഹൃദ്രോഗം: ശാസ്ത്ര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

20 July 2019 5:01 PM GMT
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആരോഗ്യ, മാനവ വിഭവശേഷിയും, സമ്പദ് വ്യവസ്ഥയും തകരാറിലാക്കുന്ന രോഗമായി വര്‍ധിച്ചു വരുന്ന ഹൃദ്രോഗങ്ങളെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗ നിരീക്ഷണം, നിര്‍ണയം, ചികില്‍സ, പ്രതിരോധം, എന്നിവയ്ക്ക് ആരാഗ്യമേഘലയില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ചികില്‍സാ ചെലവ്, ദൂരം എന്നിവ അത്യന്താധുനിക ചികില്‍സ ലഭ്യമാവുന്നതിന് ആര്‍ക്കും തടസമാവരുതെന്നും സ്പീക്കര്‍ പറഞ്ഞു

കണ്ടും തൊട്ടും ഓണ്‍ലൈന്‍ വ്യാപാരം; വേദിയൊരുക്കി റിഫ്റ്റ് ഫാഷന്‍ മാള്‍

16 July 2019 1:40 AM GMT
www.riift.in എന്ന വെബ്സൈറ്റ് വഴി ഇ-സ്റ്റോറായാണ് റിഫ്റ്റിന്റെ പ്രവര്‍ത്തനം. ഫാഷന്‍-ടെക്സ്‌റ്റൈല്‍സ് മേഖലയിലെ 800ല്‍പ്പരം മൊത്ത വ്യാപാരികളും ഉല്‍പ്പാദകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഈ ഫാഷന്‍ മാളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് റിഫ്റ്റ് ഫാഷന്‍ മാള്‍ ഇവന്റ്സ് ആന്റ് പ്രമോഷന്‍സ് ഡയറക്ടര്‍ റോയ് പി ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.റിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കാണാം എന്നു മാത്രമല്ല, തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പു വരുത്താനുള്ള അവസരം കൂടി ഒരുക്കുകയാണ് റിഫ്റ്റ് ഫാഷന്‍ മാള്‍ എന്നും അദ്ദേഹം പറഞ്ഞു

നാഡി പേശി രോഗങ്ങള്‍ക്കെതിരേ ആരോഗ്യമേഖല വിപുലമായ പ്രതിരോധ സംവിധാനം തീര്‍ക്കണം: ന്യൂറോളജി വിദഗ്ദ്ധര്‍.

15 July 2019 3:23 AM GMT
കൊച്ചിയില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ സമാപന ദിവസം ന്യൂറോ ജനറ്റിക് പഠനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. വിവിധ സംസ്ഥാനത്തില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും, പതിനഞ്ചിലധികം രാജ്യാന്തര വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടനാ പ്രതിനിധികളും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂറോളജി വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനത്തിനു തുടക്കം

12 July 2019 12:36 PM GMT
ന്യൂറോളജി സംബന്ധമായ രോഗാവസ്ഥകളും വൈകല്യങ്ങളും നേരിടാന്‍ ഏറ്റവും പുതിയ രോഗനിര്‍ണ്ണയ ചികില്‍സ സംവിധാനങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ സേവനവും ന്യൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും എല്ലാ രോഗികളുടെയും ചികില്‍സയ്ക്കായി പ്രയോജനപ്പെടുത്തുന്ന കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഡോ. കെ.എ സലാം

ന്യൂറോളജി വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം 12 ന് കൊച്ചിയില്‍

10 July 2019 4:55 AM GMT
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും, ശാസ്ത്രജ്ഞന്മാരും രാജ്യാന്തര തലത്തിലുള്ള പതിനഞ്ചിലധികം വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടന പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ആര്‍ വി അശോകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന ന്യൂറോളജിസ്റ്റുകളായ ഡോ. ആര്‍ ആനന്ദം, ഡോ. കെ രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും

വ്യവസായ വകുപ്പിലെ സേവനങ്ങള്‍ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജന്‍

8 July 2019 1:06 PM GMT
വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാന്‍ കഴിയും. ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. ഇതില്‍ കൂടുതല്‍ വരുത്തുന്ന കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി പറയണ്ടി വരും

മാരക മയക്കുമരുന്ന് ഉപയോഗം ; കൊച്ചിയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

7 July 2019 5:57 AM GMT
ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ശരീരത്തില്‍ കുത്തിവയ്ക്കുന്നത് കൊണ്ടാണ് ബ്യൂപ്രിനോര്‍ഫിന്‍ ലൂപിജെസിക് ഐപി ഇനത്തിലുള്ള അതിമാരക മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ ഭൂരിഭാഗവും എച് ഐ വി ബാധിതരായത്. ബ്യൂപ്രിനോര്‍ഫിന്‍ ലൂപിജെസിക് ഐപി ആപ്യൂളുകളുമായി നെടുമ്പാശ്ശേരി കരിയാട് താമസിക്കുന്ന അരീക്കല്‍ വീട്ടില്‍ ബൈപ്പാസ് ന്യൂട്ടണ്‍ എന്ന് വിളിക്കുന്ന അരുണ്‍ ബെന്നി (25) യെ ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റു ചെയ്തിരുന്നു.

ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍

7 July 2019 3:40 AM GMT
ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ ആറ് കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാതാണ് വൈദികനെതിരായ പരാതി.

പാലാരിവട്ടം മേല്‍പാലം പുതുക്കിപണിയാന്‍ 10 മാസം; ഗതാഗതകുരുക്കില്‍ വലഞ്ഞ് കൊച്ചി

6 July 2019 4:01 AM GMT
ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം വിശദമായി പരിശോധന നടത്തി സര്‍ക്കാരിന് കഴിഞ്ഞ ദിവസം റിപോര്‍ട് സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.പാലത്തിന്റെ നിലവിലെ അവസ്ഥയില്‍ അറ്റകുറ്റപണികള്‍ നടത്തിയാലും വാഹനഗതാഗതം ദുഷ്‌കരമായിരിക്കുമെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പാലം 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തകരുമെന്നുമണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണ ആവശ്യമാണെന്നും നിര്‍ദേശിക്കുന്ന റിപോര്‍ട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ആരോഗ്യ ടൂറിസത്തില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം 100 കോടി ഡോളര്‍ മറികടക്കുമെന്ന് ഉച്ചകോടി

4 July 2019 1:22 PM GMT
ആരോഗ്യ മേഖലയില്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള വിദേശ ഭാഷാ ട്രാന്‍സ്ലേറ്റര്‍മാരെ വ്യാപകമായ കണ്ടെത്തേണ്ടത് ഇവിടെ ആവശ്യമാണ്. ആരോഗ്യ ടൂറിസവുമായി ബന്ധപ്പെട്ട് എത്തുന്നവരുടെ എമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കണമെന്നതായിരുന്നു ഉച്ചകോടിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ചികില്‍സ തേടി ഇവിടെയെത്തുന്നവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും കൂടുതലായി ഒരുക്കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ഇവിടെയെത്തുന്നവരില്‍ കൂടുതല്‍ പ്രവാസി ഇന്ത്യക്കാരാണെന്ന വസ്തുതയും ആ മേഖലയിലുള്ളവര്‍ കണക്കിലെടുക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

ന്യൂ ജനറേഷന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ആള്‍ട്ടി ഗ്രീന്‍ പ്രദര്‍ശനത്തിന് എത്തി

29 Jun 2019 1:53 PM GMT
കൊച്ചിയില്‍ നടക്കുന്ന ഇവോള്‍വ് 2019- ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദര്‍ശന മേളയിലാണ് ന്യൂ ജനറേഷന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ അവതരിപ്പിച്ചത്.ബാംഗ്ലൂര്‍ ആസ്ഥാനമായ ആള്‍ട്ടി ഗ്രീന്‍ കമ്പനിയാണ് ഓട്ടോറിക്ഷയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്

ഹാവെല്‍സിന്റെ എംസിബി, ആര്‍സിസിബി വിപണിയില്‍

26 Jun 2019 11:10 AM GMT
ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ യൂറോ-കക അടിസ്ഥാനമാക്കിയാണ് പുതിയ ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ ഹാവെല്‍സ് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്, ബില്‍ഡിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് യാദവ് പറഞ്ഞു.വിപണിയില്‍ ആദ്യമായി ആറ് വര്‍ഷ വാറന്റി നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി

സ്ഥാപകദിനത്തില്‍ റോഡിലെ കുഴികളടച്ച് എസ്ഡിപിഐ മാതൃകയായി

22 Jun 2019 5:44 AM GMT
ക്ലീനിങ്, ക്ലോറിനേഷന്‍, വൃക്ഷത്തൈകള്‍ നടല്‍, റോഡ് സഞ്ചാരയോഗ്യമാക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു.
Share it
Top