ബ്രഹ്മപുരം തീപ്പിടിത്തം; കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
BY NSH8 March 2023 2:00 PM GMT

X
NSH8 March 2023 2:00 PM GMT
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നുള്ള വിഷപ്പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നത് തുടരുന്നതിനാല്‍ കൊച്ചി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, കൊച്ചി കോര്‍പറേഷന്‍ എന്നിവടങ്ങളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ആണ് അവധി പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
Next Story
RELATED STORIES
രാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍...
2 Jun 2023 12:34 PM GMT