Latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
X

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി എസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ ലിബര്‍ട്ടി ലൈനിനു സമീപത്തെ വീട്ടില്‍ പോലിസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്ന് പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്.

Next Story

RELATED STORIES

Share it