Sub Lead

കൊച്ചിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍
X

കൊച്ചി: കടമക്കുടിയില്‍ നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ്പ, മക്കളായ എയ്ഞ്ചല്‍, ആരോണ്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നിജോയും ഭാര്യ ശില്‍പ്പയും തൂങ്ങി മരിച്ച നിലയിലും രണ്ടു മക്കളും വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്‍പ ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. കടമക്കുടി പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it