Football

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ല; ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിനെ പുറത്താക്കി ജിസിഡിഎ

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍  സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ല; ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിനെ പുറത്താക്കി ജിസിഡിഎ
X

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍. ഇന്ത്യ-ഹോങ്കോങ് ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ വാര്‍ത്ത സമ്മേളനം നടത്താന്‍ അനുവദിച്ചില്ല. പരിശീലകന്‍ ഖാലിദ് ജമീല്‍ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.

വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു വാര്‍ത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് സംഘം സ്റ്റേഡിയത്തില്‍ എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ചെറിയ സാങ്കേതിക പ്രശ്‌നം സംഭവിച്ചതാണെന്നാണ് കെഎഫ്എ പ്രസിഡന്റ് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ പ്രതികരിച്ചു. മല്‍സരം മുന്‍പ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31ന് കലൂര്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിന്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കെഎഫ്എ ആണ് മല്‍സരം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഫെബ്രവരിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍നിന്ന് ഇറക്കിവിട്ടത്.





Next Story

RELATED STORIES

Share it