Gulf

ഒമാനില്‍ കനത്ത മഴ മുന്നറിയിപ്പ്

ഒമാനില്‍ കനത്ത മഴ മുന്നറിയിപ്പ്
X

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് വ്യോമയാന അതോറിറ്റി മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലാണ് ആദ്യം കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക. മുസന്ദം, ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ, ദഖ്‌ലിയ ഗവര്‍ണറേറ്റുകളിലാണ് തുടക്കത്തില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് മസ്‌കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍തെക്കന്‍ ഷര്‍ഖിയ, വുസ്ത മേഖലകളിലേക്കും മഴ വ്യാപിക്കാനിടയുണ്ട്.

മിതമായതും ശക്തവുമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാദികളിലും താഴ്‌വരകളിലും അപ്രതീക്ഷിത വെള്ളപ്പൊക്ക സാധ്യതയും ഉയര്‍ന്നിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ പേമാരിയോട് സമാനമായ മഴ ലഭിക്കാനിടയുണ്ട്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 37 മുതല്‍ 93 കിലോമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ചില ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടും. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it