Latest News

അതിര്‍ത്തി തര്‍ക്കം; പരിഹരിക്കാനെത്തിയ മെമ്പര്‍ക്ക് വെട്ടേറ്റു

അതിര്‍ത്തി തര്‍ക്കം; പരിഹരിക്കാനെത്തിയ മെമ്പര്‍ക്ക് വെട്ടേറ്റു
X

കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ മെമ്പര്‍ക്ക് വെട്ടേറ്റു. നമ്പ്യാര്‍കുന്ന് വാര്‍ഡ് ബിജെപി പ്രതിനിധി പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്ഥലത്തെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നതിനിടെയാണ് പ്രശാന്തിന് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it