Latest News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിനെ പ്രതി ചേർത്ത് ഇഡിയുടെ കുറ്റപത്രം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിനെ പ്രതി ചേർത്ത് ഇഡിയുടെ കുറ്റപത്രം
X

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കുറ്റപത്രം. എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവർ കേസിൽ പ്രതികളാണ്. ഇതോടെ കേസിൽ പുതുതായി ചേർത്ത 27 പ്രതികളടക്കം 83 പ്രതികൾ ഉൾപ്പെട്ടു. യും കേസിൽ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷയാണ് കുറ്റപ്പത്രം സമർപ്പിച്ചത്.

കേസിൽ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതുവരെ 128 കോടി കണ്ടുകെട്ടി.തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാണെന്നാണ് കുറ്റപത്രത്തിലുള്ളത്.

Next Story

RELATED STORIES

Share it