Latest News

കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൂട്ടത്തല്ല്

കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൂട്ടത്തല്ല്
X

കൊച്ചി: നാടകീയമായ കൈയാങ്കളിക്ക് വേദിയായി കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം. സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ തോമസ് എംഎല്‍എയും മന്ത്രി എ കെ ശശീന്ദ്രനും വീണ്ടും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചതാണ് അണികളെ പ്രകോപിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ടി വി ബേബി, തോമസ് കെ തോമസ് അധ്യക്ഷസ്ഥാനം ഉടനടി ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചതോടെ, യോഗം കൈയ്യാങ്കളിയിലേക്ക് നീങ്ങി.

ശശീന്ദ്രനും തോമസും മാറിനിന്ന് പുതിയവര്‍ക്ക് അവസരം നല്‍കണമെന്നും കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലാ കമ്മിറ്റികള്‍ ശക്തമായി ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്തുമാസമായി പാര്‍ട്ടി അനാഥമായ അവസ്ഥയിലാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും നേതൃത്വത്തിന് യാതൊരു അനക്കവുമില്ലെന്നും ജില്ലാ പ്രസിഡന്റുമാര്‍ കുറ്റപ്പെടുത്തി.

അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് തോമസ് കെ തോമസ് ഉറപ്പിച്ചു പറഞ്ഞത് വീണ്ടും ബഹളത്തിന് കാരണമായി.മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിടിച്ചുമാറ്റിയതുകൊണ്ടാണ് വലിയ കൂട്ടത്തല്ല് ഒഴിവായത്.

Next Story

RELATED STORIES

Share it