സ്വര്‍ണക്കടത്ത്: ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്;മുന്‍കൂര്‍ ജാമ്യത്തിന് നീക്കവുമായി ശിവശങ്കര്‍
കേസില്‍ ഇന്നലെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് എന്‍ ഐ എ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോടാണ് ഇത്തരത്തില്‍ സ്വപ്ന മൊഴി നല്‍കിയതെന്ന് വിവരമാണ് പുറത്തു വരുന്നത്. നേരത്തെ എന്‍ ഐ എ ചോദ്യം ചെയ്തപ്പോഴും സ്വപ്ന സുരേഷ് ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരത്തിലാണ് മൊഴി നല്കിയതത്രെ.എന്നാല്‍ ഈ വിവരം എന്‍ ഐ എ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായി തനിക്ക് അടുത്ത സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന മൊഴി ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്. കേസില്‍ ഇന്നലെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് എന്‍ ഐ എ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോടാണ് ഇത്തരത്തില്‍ സ്വപ്ന മൊഴി നല്‍കിയതെന്ന് വിവരമാണ് പുറത്തു വരുന്നത്. നേരത്തെ എന്‍ ഐ എ ചോദ്യം ചെയ്തപ്പോഴും സ്വപ്ന സുരേഷ് ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരത്തിലാണ് മൊഴി നല്കിയതത്രെ.എന്നാല്‍ ഈ വിവരം എന്‍ ഐ എ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല.തുടര്‍ന്ന് എന്‍ ഐ എ ശിവശങ്കറിനെ തിരുവനന്തപുരത്ത് വെച്ച് ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറും ഇതേ രീതിയിലാണ് എന്‍ ഐ എക്ക് മൊഴി നല്‍കിയത്.എന്നാല്‍ ഇത് പൂര്‍ണായും മുഖവിലയ്ക്കെടുക്കാന്‍ എന്‍ ഐ എ തയാറായിട്ടില്ല.ശിവശങ്കര്‍ വസ്തുത മറച്ചുവെച്ചാണ് മൊഴി നല്‍കിയതെന്നാണ് എന്‍ ഐ എ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവങ്കശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുന്നതത്രെ.തിരുവനന്തപുരത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്കിയ മൊഴിയും പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും നല്കിയ മൊഴികളും തമ്മില്‍ വൈരുധ്യമുള്ളതായിട്ടാണ് എന്‍ ഐ എ വിലയിരുത്തല്‍ എന്നാണ് വിവരം.നേരത്തെ കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തുന്ന വിധത്തില്‍ ശിവശങ്കറിനെതിരെ എന്തെങ്കിലും തെളിവ് കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല.അതേ സമയം എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച സാഹചര്യത്തില്‍ ശിവശങ്കര്‍ മൂന്‍കൂര്‍ ജാമ്യം തേടാനും ശ്രമിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
RELATED STORIES
സംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMTസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി,...
27 May 2022 11:36 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTപ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്
27 May 2022 11:34 AM GMTവില്പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്‍
27 May 2022 11:16 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMT